ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ എന്നിവര്‍ മുഖ്യാതിഥികളായി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് 30ലക്ഷവും ജില്ല പഞ്ചായത്തിന്റെ 8ലക്ഷവും ബ്ലോക്ക് പഞ്ചായത്തിന്റെ 5ലക്ഷം രൂപയും ഉപയോഗിച്ചാണ് ബഡ്‌സ് സ്‌കൂള്‍ നിര്‍മിക്കുന്നത്. പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ ഒരു സ്വപ്ന പദ്ധതി കൂടിയാണ് ഇത്. വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി. കിഷോര്‍, വിവിധ പഞ്ചായത്തുകളുടെ സ്ഥിരം സമിതി അധ്യക്ഷ•ാരായ കെ.സി. പ്രദീപ്, എം.കെ. ഷൈലജ, എന്‍.എം. പുഷ്പാകരന്‍, റീന ഫ്രാന്‍സിസ്, പഞ്ചായത്തംഗം കെ.കെ. പ്രകാശന്‍, പഞ്ചായത്ത് സെക്രട്ടറി ജി. സബിത, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സരിത തിലകന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അശോകന്‍ പന്തല്ലൂര്‍, വിജയന്‍ തിരുനിലത്തില്‍, സുധന്‍ കാരയില്‍, അരുണ്‍ പന്തല്ലൂര്‍, സുധീഷ് ചന്ദ്രന്‍ എഴുത്തുകാരന്‍, ബഡ്‌സ് സ്‌കൂളിന് സ്ഥലം സംഭാവന നല്‍കിയ ആര്‍. അനന്തനാരായണന്‍ എന്നിവര്‍ സന്നിഹിതരായി.
പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ രാമയ്യര്‍ മെമ്മോറിയല്‍ ബഡ്‌സ് സ്‌കൂള്‍ തളിര്‍കൂടിന്റെ ഒന്നാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു
