nctv news pudukkad

nctv news logo
nctv news logo

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വാര്‍ഷികാഘോഷം സബ്കളക്ടര്‍ അഖില്‍ വി. മേനോന്‍ ഉദ്ഘാടനം ചെയ്തു

Anandapuram sree krishna higher secondary school - annual day - nctv news -nctv pudukad

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായ ചടങ്ങില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ഫോട്ടോ അനാഛാദനം മാനേജര്‍ എ.എന്‍. നീലകണ്ഠനും കുറുമൊഴി പ്രകാശനം പഞ്ചായത്ത് അംഗം കെ. വൃന്ദാകുമാരിയും നിര്‍വ്വഹിച്ചു. സിനിമാതാരം വിനീത് വാസുദേവന്‍, പ്രിന്‍സിപ്പാള്‍ കെ.പി. ലിയോ, പ്രധാനാധ്യാപകന്‍ ടി. അനില്‍കുമാര്‍, ടെസ്സി എം. മൈക്കിള്‍, പി.ടി.എ. പ്രസിഡന്റ് ടി.എസ്. മനോജ്കുമാര്‍, എന്‍.ജി. ലാല്‍ജോ, എ.എന്‍. വാസുദേവന്‍, നിജി വത്സന്‍, അമൃതേഷ് വിനോദ്, ബി. ബിജു എന്നിവര്‍ പ്രസംഗിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകരായ ഇ.പി. സനില്‍, എ. മിനി എന്നിവര്‍ മറുപടി പ്രസംഗം നടത്തി. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. 

Leave a Comment

Your email address will not be published. Required fields are marked *