വരാക്കരയില്‍ ജോണ്‍സണ്‍ താണിശ്ശേരിക്കാരന്റെ കൃഷിയിടത്തില്‍ നടന്ന വിളവെടുപ്പ് കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കണ്‍സോര്‍ഷ്യം ചെയര്‍മാന്‍ സി.ബി. സുരേഷ് അധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍, അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടെസ്സി വിത്സണ്‍, പഞ്ചായത്ത് അംഗം പ്രിന്‍സ് ഫ്രാന്‍സിസ്, സിപിഐഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ വര്‍ഗീസ് ആന്റണി, സി.കെ. ആനന്ദകുമാര്‍, കണ്‍സോര്‍ഷ്യം മാനേജിങ് ഡയറക്ടര്‍ എ.എസ്. ജിനി എന്നിവര്‍ പ്രസംഗിച്ചു.
വട്ടണാത്ര സര്‍വീസ് സഹകരണ ബാങ്ക്, ആമ്പല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവ അംഗങ്ങളായ അളഗപ്പ നഗര്‍ കോ ഓപ്പറേറ്റിവ് കണ്‍സോര്‍ഷ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മഞ്ഞള്‍ കൃഷി വിളവെടുത്തു
