കൊടകര ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പൊതു ഇടങ്ങളിലും ദേശീയപാതയോരത്തും നടത്തിയ മെഗാ ശുചീകരണത്തിനിടയിലാണ് മാലിന്യചാക്കുകള്‍ കണ്ടെത്തിയത്. ആരോഗ്യ പ്രവര്‍ത്തകരടങ്ങിയ വിജിലന്‍സ് സ്‌ക്വാഡ് ചാക്കുകള്‍ തുറന്നു പരിശോധിച്ചപ്പാഴാണ് മാലിന്യം തള്ളിയവരെ കുറിച്ചുള്ള സൂചന നല്‍കുന്ന രേഖകള്‍ ലഭിച്ചത്. ഇതിനുസരിച്ചാണ് ് സ്ഥാപനത്തില്‍ നിന്ന് പിഴ ഈടാക്കിയത്. പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അറിയിച്ചു. പഞ്ചായത്ത് പരിധിയില്‍ മാര്‍ച്ച് മാസത്തില്‍ മാത്രം മാലിന്യങ്ങള്‍ കത്തിച്ചതിനും വലിച്ചെറിഞ്ഞതിനുമായി 65000 രൂപ പിഴ ഇനത്തില്‍ ഈടാക്കിയിട്ടുള്ളതായി പഞ്ചായത്ത് സെക്രട്ടറി ബിന്ദു ജി. നായരും അറിയിച്ചു.
കൊടകര ദേശീയപാതയുടെ സര്‍വീസ് റോഡരികില്‍ മാലിന്യം ചാക്കുകളിലാക്കി തള്ളിയ ഭക്ഷണശാല നടത്തിപ്പുകാരില്‍ നിന്ന് പഞ്ചായത്തധികൃതര്‍ പിഴ ഈടാക്കി
