സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണം, ആരോഗ്യ സാമൂഹ്യ ക്ഷേമം, പശ്ചാത്തല സൗകര്യ വികസനം, മാലിന്യ സംസ്‌കരണം എന്നിവക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. 38,73,59,644 രൂപ വരവും 36,97,61,764 രൂപ ചെലവും 1,75,97,880 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് കെ.ജി.രജീഷാണ് അവതരിപ്പിച്ചത്. കാര്‍ഷിക മേഖലയ്ക്ക് 1,07,44,375 രൂപയും മൃഗസംരക്ഷണത്തിന് 11,17,000 രൂപയും മത്സ്യ മേഖലയ്ക്ക് 5,00,000രൂപയും ആരോഗ്യ മേഖലയ്ക്ക്87,27,000 രൂപയും വിദ്യാഭ്യാസ മേഖലയ്ക്ക് 23,70,000 രൂപയും വനിതക്ഷേമത്തിന് 23,40,000 രൂപയും വയോജനക്ഷേമത്തിന് 48,00,000 രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തി. കുട്ടികള്‍, ഭിന്നശേഷി വിഭാഗങ്ങള്‍ എന്നിവര്‍ക്ക് 20,10,000രൂപയും അംഗന്‍വാടി പോഷകാഹാരത്തിന് 43,78,382 രൂപയും മാലിന്യ ശുചിത്വ മേഖലകള്‍ക്ക് 81,54,620 രൂപയും റോഡ് വികസനത്തിന് 3,52,50,000 രൂപയും കുടിവെള്ള വിതരണ പദ്ധതികള്‍ക്കായി 30,12,045 രൂപയും നീക്കിവെച്ചു. പാലിയേറ്റീവ് കെയര്‍ പദ്ധതികള്‍ക്ക് 10 ലക്ഷം രൂപയും പാര്‍പ്പിട മേഖലയ്ക്ക് 8,25,55,200 രൂപയും ബജറ്റില്‍ വകയിരുത്തി. പ്രസിഡന്‍ര് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മീറ്റി ചെയര്‍മാന്‍മാര്‍, മെമ്പര്‍മാര്‍, സെക്രട്ടറി, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്തിലേയും ഘടകസ്ഥാപനങ്ങിലേയും ജീവനക്കാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കൊടകര പഞ്ചായത്തില്‍ 2025- 26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു
