മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലാണ് ക്ലീന്‍ ഗ്രീന്‍ മുരിയാട് ശുചിത്വ വിളംബര യാത്ര സംഘടിപ്പിച്ചത്. പുല്ലൂര്‍ ഉരിയരിചിറ പരിസരത്ത് നിന്ന് ആരംഭിച്ച പര്യടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 17 വാര്‍ഡുകളിലും ശുചിത്വ സഭ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വാര്‍ഡ് തല ശുചീകരണയജ്ഞത്തിനു പുറമേ ക്ലീന്‍ഗ്രീന്‍ശുചിത്വ സുന്ദര തെരുവുകള്‍ രൂപപ്പെടുത്തിയും പരിശോധനകള്‍ കര്‍ശനമാക്കിയുമാണ് ക്ലീന്‍ ഗ്രീന്‍ പരിപാടി മുന്നേറുന്നത്. മാര്‍ച്ച് 30 ന് മുന്‍പായി സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്തായി മുരിയാട് ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിക്കുന്നതിനുള്ള മുന്നൊരുക്കമായിട്ടാണ് ഈ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ സരിത സുരേഷ്, ആരോഗ്യ വിദ്യഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍, ഭരണസമിതി അംഗം തോമസ് തൊകലത്ത്, പുല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി. ചന്ദ്രന്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് പി.ബി. ജോഷി എന്നിവര്‍ പ്രസംഗിച്ചു.
ലോക സീറോ വേസ്റ്റ് ദിനത്തിന്റെ പ്രചരണാര്‍ത്ഥം മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ക്ലീന്‍ ഗ്രീന്‍ മുരിയാട് പദ്ധതിയുടെ സന്ദേശവുമായി ശുചിത്വ വിളംബര യാത്ര നടത്തി
