സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണത്തിന് പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഒരുക്കിയ വനിതാ ഫിറ്റ്‌നസ് സെന്റര്‍ എഴുപതോളം വനിതകളുടെ ആശ്രയമാണ്. കഴിഞ്ഞ വര്‍ഷം ജില്ലാബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തിന്റെയും ഫണ്ടുകള്‍ ഉള്‍പ്പെടെ 26 ലക്ഷം രൂപ വിനിയോഗിച്ച് ഗ്രാമപഞ്ചായത്തിന്റെ ഇ.കെ. നായനാര്‍ സ്മാരക മന്ദിരത്തിലാണ് വനിതാ ഫിറ്റ്‌നസ് സെന്റര്‍ ഒരുക്കിയത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മാനസിക സമ്മര്‍ദ്ദം, തുടങ്ങി ജീവിതശൈലീ രോഗങ്ങള്‍ സ്ത്രീകളില്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഫിറ്റ്‌നസ് സെന്റര്‍ ആരംഭിച്ചത്. രാവിലെ 5 മുതല്‍ 11 വരെയും വൈകിട്ട് 4 മുതല്‍ 7 വരെയുമാണ് ഫിറ്റ്‌നസ് സെന്ററിന്റെ പ്രവര്‍ത്തന സമയം. ആധുനിക സൗകര്യങ്ങളോടുകൂടിയ ഫിറ്റ്‌നസ് സെന്ററില്‍ ട്രെയിനര്‍ രാജി സുരേഷിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി എല്ലാ സഹായവും നല്‍കി വരുന്നുണ്ട്. സേവനം ഉപയോഗിക്കുന്നതിന് ഏറ്റവും കുറഞ്ഞ നിരക്കില്‍ നിശ്ചിത ഫീസ് ഈടാക്കും. 2024-25 പഞ്ചായത്ത് വികസന ഫണ്ട് ഒരു ലക്ഷം രൂപ ഉപയോഗിച്ചാണ് വനിതാ ഫിറ്റ്‌നസ് സെന്റര്‍ നവീകരിച്ചത്. പഞ്ചായത്ത് അംഗം രാധ വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം എ. രാജീവ്, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സരിത തിലകന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി വേണു, പഞ്ചായത്ത് സെക്രട്ടറി ജി. സബിത, പ്രീത സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.
പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ വനിതാ ഫിറ്റ്‌നസ് സെന്ററിന്റെ ഒന്നാം വാര്‍ഷിക ആഘോഷവും നവീകരണോദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു
