വരന്തരപ്പിള്ളി, മറ്റത്തൂര്‍, തൃക്കൂര്‍ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ വന്യജീവി ആക്രമണം പതിവായ സാഹചര്യത്തില്‍ കെ.കെ. രാമചന്ദന്‍ എം എല്‍ എയുടെ ആവശ്യപ്രകാരമാണ് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ യോഗം വിളിച്ചു ചേര്‍ത്തത്. വനം, വന്യജീവി സംരക്ഷണ മന്ത്രി എ.കെ ശശീന്ദ്രന്‍, കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍, മുന്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കലാ പ്രിയ സുരേഷ്, അശ്വതി വിബി മറ്റത്തൂര്‍, ബ്ലോക്ക് അംഗം ഇ.കെ. സദാശിവന്‍, തൃശൂര്‍ മേഖല വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അടലരശന്‍, ചാലക്കുടി ഡി.എഫ്.ഒ വെങ്കിടേശ്വരന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജിനീഷ്, ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കമ്പനി പ്രതിനിധികള്‍, വസുപ്രദ (കൊച്ചിന്‍ മലബാര്‍) പ്ലാന്റേഷന്‍ കമ്പനി പ്രതിനിധികള്‍. പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വെള്ളിക്കുളങ്ങര, പാലപ്പിള്ളി ഫോറസ്റ്റ് റെയിഞ്ചിനുകീഴില്‍ ഉള്ള ജനവാസ മേഖലകളില്‍ വന്യജീവി സാന്നിദ്ധ്യം ഒഴിവാക്കുന്നതിനായി വിവിധ നടപടികള്‍ സ്വീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. നബാര്‍ഡ് ധനസഹായത്തോടെ നടപ്പാക്കുന്നതിനായി 3 കോടി രൂപയുടെ പ്രൊപ്പോസല്‍ അടിയന്തിരമായിസമര്‍പ്പിക്കുന്നതിന് മന്ത്രി വനം വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ആര്‍.കെ. വി. പദ്ധതിക്കായി വിപുലമായ ഡി.പി.ആര്‍. ഉടന്‍ തയ്യാറാക്കി അനുമതിക്കായി സമര്‍പ്പിക്കും. കൊടകര ബ്ലോക്ക് പഞ്ചായത്ത്, പ്ലാന്റേഷന്‍ കമ്പനിക ളുടെ സഹായത്തോടെ ജലസംരക്ഷണത്തിനായി ആവശ്യമായ ഇടങ്ങളില്‍ മഴക്കുഴികള്‍ നിര്‍മ്മാണത്തിന് നടപടി സ്വീകരിക്കും. വനമേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പടെ 3 പഞ്ചായത്തുകളിലേയും എന്‍.ആര്‍.ഇ ജി.എസ്. തൊഴിലാളികളുടെ സേവനം ഇതിനായി ലഭ്യമാക്കും. ഇതുള്‍പ്പടെയുള്ള പ്രവൃത്തികള്‍ക്ക് അടിയന്തിര അനുമതി ലഭ്യമാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിപുലമായ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട പ്രവൃത്തികള്‍ തയ്യാറാക്കുന്നതിനായി എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് അംഗം, ചാലക്കുടി ഡിഎഫ്ഒ, വെള്ളിക്കുളങ്ങര, പാലപ്പിള്ളി റെയിഞ്ചോഫീസര്‍മാര്‍, കൊടകര ബ്ലോക്ക് പഞ്ചാ. സെക്രട്ടറി, പ്ലാന്റേഷന്‍ കമ്പനി പ്രതിനിധികള്‍, എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മറ്റി മാര്‍ച്ച് 27 വ്യാഴാഴ്ച കൊടകര ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്ന് ഫൈനല്‍ പ്രൊപ്പോസല്‍ തയ്യാറാക്കും. എം.എല്‍.എ. ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ ചെലവില്‍ എ.ഐയ ക്യാമറ ഉള്‍പ്പടെയുള്ളവ സ്ഥാപിക്കുന്നതു സംബന്ധിച്ചും യോഗത്തില്‍ തീരുമാനമെടുക്കും.
പുതുക്കാട് മണ്ഡലത്തിലെ വന്യജീവി ആക്രമണങ്ങള്‍ ഒഴിവാക്കുന്നതിനായി വനം വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു
