ജലജീവന്‍ പദ്ധതിക്കായി കേരള വാട്ടര്‍ അതോറിറ്റി ആമ്പല്ലൂര്‍ ചിമ്മിനി ഡാം റോഡ് പൊളിച്ച് പൈപ്പിട്ട് രണ്ടുമാസത്തോളമായിട്ടും വെട്ടി പൊളിച്ച ഭാഗം ഗതാഗതയോഗ്യമാക്കാത്തതില്‍ രാഷ്ട്രീയ ജനതാദള്‍ ആര്‍ ജെ ഡി അളഗപ്പ നഗര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. വെട്ടി പൊളിച്ച റോഡിന്റെ ഭാഗം കല്ലുകളും കുഴികളും കുന്നുകളുമായി ഗതാഗതം ദുരിത പൂര്‍ണവും അപകടകരവും ആക്കുന്നുവെന്നും രൂക്ഷമായ പൊടിശല്യവും ജനങ്ങളെ ബുദ്ധിമുട്ടിക്കുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. കൂടാതെ വെണ്ടൂര്‍ ആമ്പല്ലൂര്‍ പ്രദേശത്തെ കനാലിലൂടെ കാര്‍ഷികാവശ്യത്തിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ഉടന്‍ വെള്ളം എത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ഷാജന്‍ മഞ്ഞളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എബീസ് കുന്നിക്കുരുവില്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വര്‍ക്കിംഗ് പ്രസിഡന്റ് ഐ.പി. കുട്ടന്‍, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് എന്‍. കെ. രവീന്ദ്രന്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പ്രസിഡന്റ് ഇന്‍ ചാര്‍ജ് അഡ്വക്കേറ്റ് ടി.ഐ. സേവിയര്‍, എന്‍.എ. യോഹന്നാന്‍, എം.എ. ഇഗ്‌നേഷ്യസ്, ടി.പി. ജേക്കബ്, വി.പി .അയ്യപ്പ കുട്ടി, കെ.എസ്. സുകുമാരന്‍, പി.വി. അനില്‍കുമാര്‍, ആന്റോ കണ്ണമ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
ജലജീവന്‍ പദ്ധതിക്കായി വെട്ടി പൊളിച്ച ആമ്പല്ലൂര്‍ ചിമ്മിനി ഡാം റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ ആര്‍ ജെ ഡി ആവശ്യപ്പെട്ടു
