ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷ എം.കെ. ഷൈലജ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗം ഷീബ സുരേന്ദ്രന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ടി.എസ്. ധന്യ എന്നിവര്‍ പ്രസംഗിച്ചു. ഭിന്നശേഷിക്കാരുടെ പ്രത്യേക ക്യാമ്പ് നടത്തിയാണ് ആവശ്യമുള്ള ഉപകരണങ്ങള്‍ വിതരണം നടത്തിയത്. 549049 രൂപയുടെ ഉപകരണങ്ങള്‍ 32 പേര്‍ക്കാണ് വിതരണം ചെയ്തത്.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന വിവിധ സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ് നിര്‍വഹിച്ചു
