ദേശീയ ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയ സുഫ്‌ന ജാസ്മിനേയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബി പദ്യം ചൊല്ലല്‍, മാപ്പിളപ്പാട്ട് എന്നി ഇനങ്ങളില്‍ എ ഗ്രേഡ് നേടിയ മുഹമ്മദ് അജ്‌സലിനേയും അനുമോദിച്ചു. വരന്തരപ്പിള്ളിയില്‍ നടന്ന അനുമോദനയോഗം കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ റോസിലി തോമസ്, അഷ്‌റഫ് ചാലിയത്തൊടി എന്നിവര്‍ പ്രസംഗിച്ചു.
പറവരങ്ങത്ത് സലിം, കദീജ ദമ്പതികളുടെ മകളാണ് സുഫ്‌ന ജാസ്മിന്‍. കന്നാട്ടുപാടം ഗവ. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് അജ്‌സല്‍ കോഴിപ്പുറത്ത് വീട്ടില്‍ ഷിഹാബുദ്ദീന്റേയും ഹസീനയുടെയും മകനാണ്.
നാടിന്റെ അഭിമാന താരങ്ങളെ ആദരിച്ചു
