പുതുക്കാട് സെന്റ് ആന്റണീസ് എച്ച്എസ് സ്‌കൂളിലെ പ്ലസ്‌വണ്‍ ക്ലാസിന്റെ ഓപ്പണിങ് സെറിമണിയും മെറിറ്റ് ഡേയും സംഘടിപ്പിച്ചു
എഴുത്തുകാരനും മാധ്യമപ്രവര്‍ത്തനുമായ ഐസക് ഈപ്പന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ പോള്‍ തേക്കാനത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംംഗം അല്‍ജോ പുളിക്കല്‍, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍, പ്രിന്‍സിപ്പല്‍ ഗില്‍സ് എ. പല്ലന്‍, പിടിഎ പ്രസിഡന്റ് ഷാജു മാടമ്പി, പുതുക്കാട് ഫൊറോന പള്ളി ട്രസ്റ്റി ജൊസാന്റോ തോമസ്, പുതുക്കാട് സെന്റ് ആന്റണീസ് എച്ച്എസ്എസ് പ്രധാനാധ്യാപിക യൂജിന്‍ പ്രിന്‍സ്, അധ്യാപകരായ എ.ജെ. ജോളി, കെ.വി. ഡെയ്‌സി, കണ്‍വീനര്‍ കെ.പി. റീന എന്നിവര്‍ പ്രസംഗിച്ചു.