സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. വയനാടിലെ ദുരിതബാധിതര്‍ക്ക് കേന്ദ്രം വാഗ്ദാനം ചെയ്ത സഹായങ്ങള്‍ ഇതുവരെയും ലഭ്യമായില്ലെന്നും പ്രധാനമന്ത്രി നേരിട്ട് എത്തിയിട്ട് പോലും സഹായങ്ങള്‍ ദുരിതബാധിതര്‍ക്ക് നല്‍കിയില്ലെന്ന് ടി.കെ. സുധീഷ് ആരോപിച്ചു. പ്രതിഷേധ യോഗത്തില്‍ കെ.എം. ചന്ദ്രന്‍ അധ്യക്ഷനായി. ടി.എന്‍. മുകുന്ദന്‍, ആനന്ദകുമാര്‍, മധു എന്നിവര്‍ പ്രസംഗിച്ചു.