സമാപനത്തോടനുബന്ധിച്ച് മത്സര വിജയികള്‍ക്കുള്ള ട്രോഫി വിതരണവും ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷയായിരുന്നു. ജേഴ്‌സി വിതരണം പുതുക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എസ്. രാജു നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, ആന്‍സി ജോബി, സുമ ഷാജു, അനൂപ് മാത്യു, പ്രീതി ബാലകൃഷ്ണന്‍, ഫിലോമിന ഫ്രാന്‍സീസ,് സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍, ജൂനിയര്‍ സൂപ്രണ്ട് പി.എ. അന്‍വര്‍ എന്നിവര്‍ പ്രസംഗിച്ചു.