nctv news pudukkad

nctv news logo
nctv news logo

വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂര്‍ കെഎസ്ഇബി ഓഫീസിന് മുന്‍പില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു

youth congress pudukad niyojaka mandalam prathishedham-nctv news-nctv live-nctv pudukad

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷെറിന്‍ തേര്‍മഠം ഉദ്ഘാടനം ചെയ്തു. 4 രൂപ 29 പൈസയ്ക്ക് കിട്ടി കൊണ്ടിരുന്ന വൈദ്യുതി കോര്‍പ്പറേറ്റ് ഭീമന്മാരെ സഹായിക്കുന്നതിന് വേണ്ടി 25 വര്‍ഷത്തേക്കുള്ള കരാര്‍ സാങ്കേതികത്വം പറഞ്ഞു റദ്ദാക്കി യൂണിറ്റിന് 10 രൂപ 25 പൈസ മുതല്‍ 14 രൂപ മൂന്നു പൈസ വരെ കൊടുത്താണ് സര്‍ക്കാര്‍ ഇപ്പോള്‍ വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കന്നതെന്നും. ജനങ്ങളെയും വകുപ്പിനേയും വലിയ രീതിയിലുള്ള പ്രതിസന്ധിയിലേക്ക് കടക്കെണിയിലേക്കും തള്ളിയിടുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിഷേധ യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ്  പ്രസിഡന്റ് ലിന്റോ പള്ളിപ്പറമ്പന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ സിജോ പുന്നക്കര, മനോജ് സുന്ദര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിമ്മി മഞ്ഞളി യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിമാരായ ടി.കെ. സിനോജ്, ആന്‍സ് ആന്റോ, ആസ്റ്റല്‍ പുതുക്കാട്, മണ്ഡലം പ്രസിഡന്റ്മാരായ ഹരണ്‍ ബേബി, ജിജോ പുന്നക്കര എന്നിവര്‍ പ്രസംഗിച്ചു. /

Leave a Comment

Your email address will not be published. Required fields are marked *