പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപിള്ളി ഉദ്ഘാടനം ചെയ്തു. 8 വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഹരിത സഭയില്‍ പങ്കെടുത്തത്. വിദ്യാലയങ്ങളില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ഉടന്‍ പരിഹരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സഭയില്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡില്‍ജി, ഹരിത കേരള മിഷന്‍ കോഓര്‍ഡിനേറ്റര്‍ ശ്രീധ പ്രിയേഷ്, നിറവ് കോഓര്‍ഡിനേറ്റര്‍ മജ്ഞു വിശ്വനാഥ്, പ്ലാന്‍ കോഓര്‍ഡിനേറ്റര്‍ ഹരീഷ്‌കുമാര്‍ എന്നിവര്‍ ഹരിതസഭക്ക് നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപിള്ളി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അംഗം കെ.യു. വിജയന്‍, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, ജിനി സതീശന്‍, അസിസ്റ്റന്റ് സെക്രട്ടറി പി.ബി. ജോഷി എന്നിവര്‍ പ്രസംഗിച്ചു.