nctv news pudukkad

nctv news logo
nctv news logo

കേരള മഹിളാസംഘം പുതുക്കാട് മണ്ഡലം പഠന ക്യാമ്പ് സംഘടിപ്പിച്ചു

kerala mahila sangam-nctv news-nctv live-nctv pudukad

സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന നേതാവ് കെ.ആര്‍. നളിനി പതാക ഉയര്‍ത്തി. പ്രസിഡന്റ് ഷീല ജോര്‍ജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംസ്ഥാന മാസ്‌റ്റേഴ്‌സ് മീറ്റില്‍ വിജയിച്ച ഉഷ മാണിയെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, എഐവൈഎഫ് ജില്ലാ കമ്മിറ്റിയംഗം സംഗീത മനോജ് എന്നിവര്‍ ക്ലാസ് നയിച്ചു. ജില്ലാ പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, ജില്ലാ സെക്രട്ടറി കെ.എസ്. ജയ, പാര്‍ട്ടി മണ്ഡലം സെക്രട്ടറി പി.കെ. ശേഖരന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ആര്‍. റോസിലി, ജയന്തി സുരേന്ദ്രന്‍, പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി സി.യു. പ്രിയന്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.കെ. ഗോപി, വി.ആര്‍. സുരേഷ്, പി.എം. നിക്‌സന്‍, ജോയിന്റ് ഭാരവാഹികളായ ബിജിത രാജന്‍, അജിത മാധവന്‍, രേഖ കിഷോര്‍, മണ്ഡലം സെക്രട്ടറി രാജി രാജന്‍, കമ്മിറ്റിയംഗം സുനന്ദ ശശി എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പ് ലീഡറായി ഗ്രീഷ്ണ ഗോപാലനെയും ഡെപ്യൂട്ടി ലീഡറായി സജിത രാജീവനെയും തിരഞ്ഞെടുത്തു

Leave a Comment

Your email address will not be published. Required fields are marked *