തോല്പിച്ചാല്‍ നിലവാരം കൂടുമോ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. കുട്ടികളെ തോല്പിക്കാനുള്ളതാണ് പരീക്ഷ എന്ന കാഴ്ചപ്പാടിനു പകരം കുട്ടികളിലെ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കാനുള്ളതാണ് പരീക്ഷയെന്ന കാഴ്ചപ്പാടിനെ സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തു പരീക്ഷയിലെ മിനിമം മാര്‍ക്കെന്ന കടമ്പ തുരങ്കം വെയ്ക്കുമെന്ന് പി.ബി. സജീവന്‍ പറഞ്ഞു. റിട്ട അധ്യാപകന്‍ കെ.ആര്‍.ശശികുമാര്‍ അധ്യക്ഷനായി. കെ. നന്ദകുമാര്‍, പി.സി.സിജി, പി.തങ്കം, ടി.എം.ശിഖാമണി, കെ.കെ.അനീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 27ന് പുതുക്കാട് സെന്ററിലെത്തുന്ന വിദ്യാഭ്യാസ ജാഥക്ക് പി. തങ്കം ചെയര്‍മാനും കെ.ആര്‍. ശശികുമാര്‍ ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതി രൂപീകരിച്ചു.