ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. വാസു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് പ്രദേശ വാസികള്‍ക്ക് ശാശ്വത പരിഹാരം ഉറപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. തുടര്‍ന്ന് നടന്ന പൊതുയോഗം ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ആര്‍.എല്‍. ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു. ബെന്നി ചാക്കപ്പന്‍ അധ്യക്ഷത വഹിച്ചു. സിപിഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, ജില്ലാ കമ്മറ്റി അംഗം ടി.എ. രാമകൃഷ്ണന്‍, എം.വി. സതീഷ് ബാബു, അജിത സുധാകരന്‍, കെ.എസ.് സ്വരാജ് എന്നിവര്‍ പ്രസംഗിച്ചു. ബെന്നി ചാക്കപ്പനെ ലോക്കല്‍ സെക്രട്ടറിയായും 13 അംഗ ലോക്കല്‍ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.