സ്വര്‍ണവില വര്‍ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 280 വര്‍ധിച്ച് 46,200 രൂപയും ഗ്രാമിന് 35 രൂപ വര്‍ധിച്ച് 5775 രൂപയുമായി.
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 280 വര്‍ധിച്ച് 46,200 രൂപയും ഗ്രാമിന് 35 രൂപ വര്‍ധിച്ച് 5775 രൂപയുമായി.
വേഴക്കാട്ടുക്കരയില്‍ നടന്ന ആദ്യ ക്ലബ്ബ് രൂപീകരണം നടി സിജി പ്രദീപ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സരിതാ സുരേഷ് ,ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍, പഞ്ചായത്തംഗം മണി സജയന്‍, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ അന്‍സാ അബ്രഹാം, സുനിത മുരളി, സിന്ധു നാരായണന്‍ കുട്ടി, ശോഭന, ശാന്തി എഎന്നിവര്‍ പ്രസംഗിച്ചു. ബേബി ജോസഫ് …
സൗമ്യ ബിജു പുതിയ മഠത്തിന്റെ കൃഷിയിടത്തില്‍ നടന്ന വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍ അധ്യക്ഷനായി. വാര്‍ഡ് അംഗം പ്രിന്‍സ് അരിപ്പാലത്തുകാരന്‍, കാര്‍ഷിക വികസന സമിതി അംഗം രാധാകൃഷ്ണന്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 6 ഹെക്ടറോളം സ്ഥലത്താണ് കുറുന്തോട്ടി, കച്ചോലം, ചിറ്റരത്ത എന്നീ ഔഷധസസ്യങ്ങള്‍ കൃഷി ചെയ്യുന്നത്. സ്‌റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
തിങ്കളാഴ്ചയും 115 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതോടെയാണ് മുന്‍കരുതല്‍ നടപടിയിലേക്ക് അധികൃതര്‍ കടക്കുന്നത്. (വിഒ) രാജ്യത്തെ ആക്ടീവ് കേസുകളില്‍ 88.78 ശതമാനം കേസുകളും കേരളത്തിലാണ്. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധന നടക്കുന്ന സ്ഥലവും കേരളമാണ്. കേരളത്തില്‍ കേസുകള്‍ ഉയര്‍ന്നതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ജാഗ്രത കര്‍ശനമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ ആകെ ആക്ടീവ് കേസുകളില്‍ 89.38 ശതമാനവും നിലവില്‍ കേരളത്തിലാണുള്ളത്. പരിശോധന ശക്തമാക്കണം, ആള്‍ക്കൂട്ടത്തിലൂടെ രോഗം …
സംസ്ഥാനത്ത് വീണ്ടും കൊവിഡ് ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ് Read More »
മാന്ദാമംഗലം മയിൽക്കുറ്റിമുക്ക് സ്വദേശി പള്ളത്തുകുഴിയിൽ വീട്ടിൽ അനീഷിന്റെയും അശ്വതിയുടെയും മകൻ 3 വയസുള്ള ആദവ് ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളായ അനീഷും, അശ്വതിയും വെട്ടുകാട് പോയിരിക്കുകയായിരുന്നു. ഈ സമയത്ത് അനീഷിന്റെ അമ്മയും സഹോദരിയുമാണ് കുട്ടിയെ നോക്കിയിരുന്നത്. ഇവരുടെ ശ്രദ്ധ തെറ്റിയ സമയത്താണ് ആൾ മറയില്ലാത്ത കിണറ്റിലേക്ക് കുട്ടി വീണത്. സഹോദരിയുടെയും അമ്മയുടെയും ബഹളം കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2023- 24 സാമ്പത്തിക വര്‍ഷത്തില്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ സമയനിഷ്ഠയോടെയും, കൃത്യതയോടെയും നടപ്പാക്കുക എന്ന് ലക്ഷ്യമിട്ടാണ് നൂറുദിന് കര്‍മ്മപരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നൂറുദിനം 100 പരിപാടി എന്നതാണ് ലക്ഷ്യം. എല്ലാ വാര്‍ഡുകളിലും വയോ ക്ലബ്ബുകളുടെ രൂപീകരണം, വിവിധ വാര്‍ഡുകളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 50 ലൈഫ് വീടുകളുടെ താക്കോല്‍ദാന കര്‍മ്മം, ലൈഫ് ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ള വീടുകള്‍ക്കുള്ള ഉപഹാര സമര്‍പ്പണം, പുതുതായി നിര്‍മ്മിച്ച അംഗന്‍വാടികളുടെ ഉദ്ഘാടനം, വാര്‍ഡുകള്‍ തോറും എംസിഎഫ് കേന്ദ്രങ്ങള്‍, അങ്കണവാടി, ഭിന്നശേഷി, വയോജന കലോത്സവങ്ങള്‍, സോളര്‍, …
രണ്ടാം തവണയും നൂറുദിന പരിപാടിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി Read More »
അളഗപ്പനഗര്‍ അരങ്ങന്‍ വീട്ടില്‍ കൃഷ്‌ണേന്ദുവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സഹകരണബാങ്ക് വഴിയായിരുന്നു പെണ്‍കുട്ടിക്ക് പെന്‍ഷന്‍ വീട്ടിലെത്തിച്ച് നല്‍കിയിരുന്നത്. എന്നാല്‍ 2023 ജൂലൈ മാസത്തെ പെന്‍ഷന്‍ വിതരണം കഴിഞ്ഞിട്ട് ഒരു മാസമാവാറായിട്ടും പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ പെന്‍ഷന്‍ വന്നിട്ടില്ല എന്ന മറുപടിയാണ് ബാങ്കില്‍ നിന്നും ലഭിച്ചതെന്നും പിന്നീട് പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ സേവന സൈറ്റില്‍ പെന്‍ഷന്‍ കൈപ്പറ്റിയതായി വിവരം ലഭിച്ചുവെന്നും പരാതിക്കാരി പറയുന്നു. ഇതേ തുടര്‍ന്ന് സംഘം ജീവനക്കാര്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ മന്ത്രിക്കും പെണ്‍കുട്ടി …
പഞ്ചായത്ത് ഭരണസമിതി 36 പദ്ധതിയിലെ ആദ്യത്തെ ഉദ്ഘാടനം നടത്തി. വര്‍ഷങ്ങളായി തകര്‍ന്ന് കിടന്നിരുന്ന പതിമൂന്നാം വാര്‍ഡിലെ പൊന്തൊക്കന്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തതിന്റെ ഉദ്ഘാടനമാണ് ആദ്യമായി നടപ്പിലാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍. എം. പുഷ്പാകരന്‍ അധ്യക്ഷനായി. എം.കെ. ശൈലജ, കെ.സി. പ്രദീപ്, റീന ഫ്രാന്‍സിസ്, ജി. സബിത, കെ.ഡി. അശ്വതി, അജിത ജോഷി എന്നിവര്‍ പ്രസംഗിച്ചു. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 146000രൂപ ചിലവിലാണ് റോഡ് നിര്‍മിച്ചത്. …
മണ്ണംപേട്ട ചുങ്കം ബസ് സ്‌റ്റോപ്പിനോട് ചേര്‍ന്നുള്ള സ്ലാബ് തകര്‍ന്ന നിലയില്‍. അപകടഭീതിയില്‍ യാത്രക്കാര്‍. വിദ്യാര്‍ത്ഥികളടക്കം നിരവധിപ്പേര്‍ സഞ്ചരിക്കുന്ന പാതയിലാണ് അപകടം പതിയിരിക്കുന്നത്. ബസില്‍ നിന്നും ഇറങ്ങുന്ന യാത്രക്കാരും കാല്‍നട യാത്രക്കാര്‍ക്കുമാണ് തകര്‍ന്ന സ്ലാബ് അപകടഭീഷണിയാകുന്നത്. അധികൃതര്‍ ഉടന്‍ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
സിപിഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ലോക്കല്‍ സെക്രട്ടറി സി.വി. രവി, ഡി.വൈ.എഫ്.ഐ. മേഖല സെക്രട്ടറി കെ.എസ്. ശ്രീജിത്, ബ്രാഞ്ച് സെക്രട്ടറി പി.എ. രതീഷ് എന്നിവര്‍ പ്രസംഗിച്ചു.
കൂര്‍ക്കഞ്ചേരി എലെെറ്റ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു. രണ്ടുതവണ യുഡിഎഫ് സർക്കാരിൽ വനംമന്ത്രിയായിരുന്നു. ആറ് തവണ എംഎൽഎയായി സഭയിലെത്തിയിട്ടുണ്ട്. രാവിലെ 9.35 ഓടെയായിരുന്നു അന്ത്യം. ഡയാലിസിസിനിടെ രക്ത സമ്മര്‍ദ്ദം താഴ്ന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഏറെ നാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡയാലിസിസ് ചെയ്തു വരികയായിരുന്നു. ഇതനുസരിച്ച് ഇന്നും ഡയാലിസിസിന് എത്തിയപ്പോഴായിരുന്നു അന്ത്യം സംഭവിച്ചത്.തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്ത് 1940 ഏപ്രില്‍ 22നായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജില്‍നിന്ന് ബിരുദം നേടി. …
മുതിര്‍ന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.പി. വിശ്വനാഥൻ അന്തരിച്ചു Read More »
ഇരിങ്ങാലക്കുട, ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തുന്നു. മുടങ്ങിപ്പോയ രെജിസ്‌ട്രേഷനും പുതുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ദിവസവും സമയവും :16/12/2023 ശനിസമയം- രാവിലെ 10:30 മുതല്‍ ഉച്ചയ്ക്ക് 1 വരെ വേദി- ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മുപ്ലിയം ആര്‍ക്കൊക്കെ പങ്കെടുക്കാം? 1.വരന്തരപ്പിള്ളി പഞ്ചായത്ത് നിവാസികളായിരിക്കണം. **കൈവശം കരുതേണ്ടവ… ***വരന്തരപ്പിള്ളി പഞ്ചായത്ത് നിവാസികളായ മറ്റു സ്‌കൂളുകളില്‍ പ്ലസ് വണ്‍ / പ്ലസ് ടു പഠിക്കുന്നവര്‍ക്കും അവസരം. ***നിലവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രെജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് അധിക യോഗ്യത …
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, സിപിഎം വെള്ളികുളങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.കെ രാജന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ് നിജില്‍, വെള്ളികുളങ്ങര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
അധികൃതമായി ഖനനം ചെയ്‌തെടുത്ത പാറയുടെ അളവ് തിട്ടപ്പെടുത്തുന്നതിനായാണ് പരിശോധന നടത്തിയത്. ഇതു സംബന്ധിച്ച് മറ്റത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി മൈനിങ് ജിയോളജി വകുപ്പിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ല ജിയോളജിസ്റ്റ് ഡോ. എ.കെ. മനോജ്, ജില്ല സര്‍വേ സൂപ്രന്റ് കെ.ജി. ജാന്‍സി, മറ്റത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
മലയോരത്ത് നിന്ന് നഗരത്തിലെത്തിയ വയോജനസംഘം മെട്രോ വിസ്മയങ്ങളും കായലും കടലും കണ്ടാണ് മടങ്ങിയത്. മുന്‍ അധ്യാപകരും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവരും പൊതുപ്രവര്‍ത്തകരും തൊഴിലാളികളും അടക്കമുള്ള 49 പേരാണ് ഉല്ലാസയാത്രയില്‍ പങ്കെടുത്തത്. മെട്രോതീവണ്ടിയില്‍ എറണാകുളത്തെത്തിയ സംഘാംഗങ്ങള്‍ ജലമെട്രോ യാത്ര ആസ്വദിച്ച ശേഷം ഫോര്‍ട്ടുകൊച്ചിയിലേയും മട്ടാഞ്ചേരിയിലേയും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും കണ്ടു. പുതുവൈപ്പിന്‍ ബീച്ചിലെ സായാഹ്നകാഴ്ചകള്‍ മനസില്‍ നിറച്ചാണ് സംഘം മടങ്ങിയത്. ജീവിതസായാഹ്നത്തിലെ വിരസതകളും രോഗാരിഷ്ടതകളും വിസ്മരിച്ച് ഒരു പകല്‍ മുഴുവന്‍ ഉല്ലസിക്കാനായതിന്റെ സന്തോഷം യാത്രയില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചു. വയോജനക്ലബ്ബ് …
മറ്റത്തൂര്‍ പഞ്ചായത്ത് 12ാം വാര്‍ഡിലെ കടമ്പോട് വയോജനക്ലബ്ബ് ഉല്ലാസയാത്ര സംഘടിപ്പിച്ചു Read More »
തൊഴില്‍ മേഖലകളില്‍ വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് സ്ത്രീകള്‍ ഇരയാകുന്നതു സംബന്ധിച്ച് ആഴത്തിലുള്ള പരിശോധന അനിവാര്യമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. (വിഒ) തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം 2013 സംബന്ധിച്ച് ചെമ്പൂകാവ് ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.പ്രസവിച്ചു കഴിഞ്ഞാല്‍ ജോലി ഇല്ലാത്ത സ്ഥിതി ചില മേഖലയിലുണ്ട്. ചിലയിടങ്ങളില്‍ പ്രസവാനുകൂല്യങ്ങള്‍ ലഭ്യമല്ല. ചില സ്ഥലത്ത് നിയമപരമായ കൂലി നല്‍കുന്നില്ല. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിന് …
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡിലെ പാണ്ടാരി മോഹനന്‍ ഭാര്യ ഷീലയുടെയും മകനായ ശ്യാംകുമാര്‍ ജന്മനാല്‍ വൈകല്യമുള്ള കിടപ്പുരോഗിയാണ്. 38 വയസുള്ള ശ്യാംകുമാറിന് സ്വന്തം പ്രാഥമിക ആവശ്യക്കാര്‍ക്ക് പോലും അമ്മയായ ഷീലയുടെ സഹായം വേണം. ശ്യാമിന് കരുവാപ്പടി അക്ഷയ സെന്ററില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ മസ്റ്ററിങ് ചെയ്തപ്പോള്‍ വിരലും, കണ്ണും കിട്ടാതെ വന്നപ്പോള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമായിരുന്നു. ഇതിന് ആവശ്യമായ രേഖകള്‍ സഹിതം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഉമേഷിനെ വാര്‍ഡ് അംഗം വി.കെ. വിനീഷ് നേരിട്ട് കണ്ട് …
എം.ബി.ബി.എസ്. ബിരുദവും ടി.സി.എം.സി. രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഈ മാസം 21ന് ഉച്ചക്ക് രണ്ടിനകം കിട്ടത്തക്കവിധം സൂപ്രണ്ട്, മറ്റത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, പി.ഒ.പാഡി ,680699 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. chcmattathur@gmail.com എന്ന വിലാസത്തില്‍ ഇ മെയിലായും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് 9495945622.
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 800 രൂപ വര്‍ധിച്ച് 46,120 രൂപയും ഗ്രാമിന് 100 രൂപ വര്‍ധിച്ച് 5765 രൂപയുമായി.
ക്രിസ്മസ് അലങ്കാരങ്ങള്‍ക്ക് ആവശ്യമായ ക്രിസ്മസ് ബെല്‍, ക്രിസ്മസ് റീത്ത്, സാന്താക്ലോസ്, ബെല്‍ എന്നിവ ഒരുക്കിയാണ് കുട്ടികള്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ വേറിട്ടതാക്കിയത്. അധ്യാപകരാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. അധ്യാപകരും രക്ഷിതാക്കളും കൈകോര്‍ത്ത് നടത്തിയ ആഘോഷങ്ങളില്‍ വര്‍ണ്ണാഭമായ പരിപാടികള്‍ ഉള്‍പ്പെടുത്തിയിരുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മധുരം പകരാനായി ഓരോ ക്ലാസ്സില്‍ നിന്നും തെരഞ്ഞെടുത്ത രക്ഷിതാക്കള്‍ കേക്കുകള്‍ ഉണ്ടാക്കി വിതരണം ചെയ്തു. അമ്മമാരുടെയും അധ്യാപകരുടെയും ക്രിസ്മസ് ഡാന്‍സും അച്ഛന്‍മാരുടെ കരോള്‍ ഗാനവും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.സ്‌കിറ്റ്, ബെല്‍ ഡാന്‍സ് ക്രിസ്മസ് ട്രീ ഡാന്‍സ് സാന്താ …