nctv news pudukkad

nctv news logo
nctv news logo

100 ദിനം 100 പരിപാടിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന വയോമന്ദസ്മിതം വയോക്ലബ്ബുകളുടെ രൂപീകരണം ആരംഭിച്ചു

വേഴക്കാട്ടുക്കരയില്‍ നടന്ന ആദ്യ ക്ലബ്ബ് രൂപീകരണം നടി സിജി പ്രദീപ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സരിതാ സുരേഷ് ,ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍, പഞ്ചായത്തംഗം മണി സജയന്‍, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ അന്‍സാ അബ്രഹാം, സുനിത മുരളി, സിന്ധു നാരായണന്‍ കുട്ടി, ശോഭന, ശാന്തി എഎന്നിവര്‍ പ്രസംഗിച്ചു. ബേബി ജോസഫ് പ്രസിഡന്റും, കുമാരി ചാത്തുകുട്ടി കണ്‍വീനറും വര്‍ഗ്ഗീസ് അരിക്കാടന്‍ ട്രഷററുമായി ഏഴാം വാര്‍ഡിലെ വയോ ക്ലബ് രൂപീകരിച്ചു. വയോജനങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *