nctv news pudukkad

nctv news logo
nctv news logo

മാന്ദാമംഗലം മയിൽക്കുറ്റിമുക്കിൽ കിണറ്റിൽ വീണ് 3 വയസുകാരൻ മരിച്ചു

മാന്ദാമംഗലം മയിൽക്കുറ്റിമുക്ക് സ്വദേശി പള്ളത്തുകുഴിയിൽ വീട്ടിൽ അനീഷിന്റെയും അശ്വതിയുടെയും മകൻ 3 വയസുള്ള ആദവ് ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളായ അനീഷും, അശ്വതിയും വെട്ടുകാട് പോയിരിക്കുകയായിരുന്നു. ഈ സമയത്ത് അനീഷിന്റെ അമ്മയും സഹോദരിയുമാണ് കുട്ടിയെ നോക്കിയിരുന്നത്. ഇവരുടെ ശ്രദ്ധ തെറ്റിയ സമയത്താണ് ആൾ മറയില്ലാത്ത കിണറ്റിലേക്ക് കുട്ടി വീണത്. സഹോദരിയുടെയും അമ്മയുടെയും ബഹളം കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Comment

Your email address will not be published. Required fields are marked *