നന്തിപുലത്തെ പ്രധാനസ്ഥലങ്ങളില്‍ സിസിടിവി സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്. ആദ്യഘട്ടത്തില്‍ 3 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. പദ്ധതി ഡിവൈഎസ്പി ടി.എസ്.സിനോജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍ഘ് കെ.സി.ഗോപാലന്‍ അധ്യക്ഷനായിരുന്നു. വരന്തരപ്പിള്ളി പൊലീസ് എസ്എച്ച്ഒ എസ്.ജയകുമാര്‍, സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കിയ ഐഎംഎല്‍ അക്കാദമി ഡീന്‍ ബിജു അമ്പഴക്കാടന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. നന്തിപുലം സഹകരണ ബാങ്ക് പ്രസിഡന്റ് ജയന്‍, കേരളവിഷന്‍ ഡയറക്ടര്‍ പി.ഗോപകുമാര്‍, എസ്‌ഐ ജെയ്‌സണ്‍, യൂണിറ്റ് സെക്രട്ടറി സുമേഷ് നിവേദ്യം, സാബു ജെ.ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.