nctv news pudukkad

nctv news logo
nctv news logo

latest news

karshakamorcha varadarapilly

വന്യജീവിശല്യം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന മുഴുവന്‍ തുകയും കേരള സര്‍ക്കാര്‍ വിനിയോഗിക്കണമെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവന്‍ ആവശ്യപ്പെട്ടു

 വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും കര്‍ഷകരുടെ ജീവനും സ്വത്തിനും കൃഷിക്കും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണം നല്‍കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വരന്തരപ്പിള്ളിയില്‍ നടന്ന ഉപവാസ സമരം ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ വന്യജീവി ശല്യം നിയന്ത്രിക്കാനായി  72.96 കോടി രൂപ അനുവദിച്ചതില്‍ 42 കോടി രൂപ മാത്രമേ സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിച്ചുള്ളൂ.  കര്‍ഷകരുടെ ജീവനും സ്വത്തിനും വില കല്‍പ്പിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ അവഗണനക്കെതിരെ കര്‍ഷക മോര്‍ച്ച ശക്തമായ …

വന്യജീവിശല്യം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന മുഴുവന്‍ തുകയും കേരള സര്‍ക്കാര്‍ വിനിയോഗിക്കണമെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവന്‍ ആവശ്യപ്പെട്ടു Read More »

pudukad seminar

പുതുക്കാട് ഗ്രാമപഞ്ചായത്ത് 2023-24 വികസന സെമിനാര്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു

 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ബ്ലോക്ക് ഗ്രാമ പഞ്ചായത്തംഗങ്ങളായെ അല്‍ജോ പുളിക്കന്‍, സതി സുധീര്‍, സെബി കൊടിയന്‍, സി.സി. സോമന്‍, ഷാജു കാളിയേങ്കര, രതി ബാബു, ആന്‍സി ജോബി, സുമ ഷാജു, രശ്മി ശ്രീഷോബ്, പ്രീതി ബാലകൃഷ്ണന്‍ , ടീന തോമ്പി, ഫിലോമിന ഫ്രാന്‍സീസ്, എം.കെ. നാരായണന്‍, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

nellayi cpm farming

വിഷു കാലത്ത് ആരംഭിക്കുന്ന സുരക്ഷിത പച്ചക്കറിചന്തക്ക് മുന്നോടിയായി സിപിഎം നെല്ലായില്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി

 സിപിഎം കൊടകര ഏരിയ കമ്മിറ്റി അംഗവും പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഇ.കെ. അനൂപ് ഉദ്ഘാടനം നിര്‍വഹിച്ചു. ലോക്കല്‍ സെക്രട്ടറി ടി.ആര്‍. ലാലു അധ്യക്ഷനായി. കെ. രാജേഷ്, ആര്‍. രാജേഷ് കുമാര്‍, പി.വി. കുമാരന്‍, കാര്‍ത്തിക ജയന്‍, കവിത സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.

pkd health centre

പുതുക്കാട് ഗ്രാമ പഞ്ചായത്ത് ഹോമിയോപ്പതി ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം ബാബുരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്തംഗങ്ങളായ സി.സി. സോമന്‍ ,ഷാജു കാളിയേങ്കര, രതി ബാബു, പ്രീതി ബാലകൃഷ്ണന്‍, സുമ ഷാജു, ഫിലോമിന ഫ്രാന്‍സീസ്, ഡോ. മീനു, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

pudukad highway parkimg issue

പുതുക്കാട് മേഖലയില്‍ ദേശീയ പാതയോരത്തെ അനധികൃത വാഹന പാര്‍ക്കിങ്ങിനെതിരെ പൊലീസ് നടപടി ആരംഭിച്ചു

സര്‍വീസ് റോഡിന്റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് പുതുക്കാട് പോലീസ് പിഴ ചുമത്തി തുടങ്ങിയത്. ദീര്‍ഘദൂരങ്ങളിലേക്ക് ജോലിക്ക് പോകുന്നവര്‍ സര്‍വീസ് റോഡില്‍ ബൈക്കുകള്‍ പാര്‍ക്ക് ചെയ്യുന്നതു മൂലം അപകടങ്ങള്‍ പതിവായ സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി. ബൈക്കുകള്‍ക്ക് 500 രൂപ വരെയാണ് പിഴ ചുമത്തുന്നത്. കൂടാതെ കാറുകള്‍, ടോറസ് പോലുള്ള വലിയ വാഹനങ്ങള്‍ എന്നിവ നിര്‍ത്തിയിടുന്നത് ഗതാഗത തടസത്തിനും വഴിവെക്കുന്നുവെന്ന പരാതിയും പരിശോധന കര്‍ശനമാക്കാന്‍ കാരണമായി. അതേ സമയം ദേശീയ പാതയോരത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും മറ്റിടങ്ങളിലേക്കും എത്തുന്നവരുടെ വാഹനങ്ങള്‍ക്ക് …

പുതുക്കാട് മേഖലയില്‍ ദേശീയ പാതയോരത്തെ അനധികൃത വാഹന പാര്‍ക്കിങ്ങിനെതിരെ പൊലീസ് നടപടി ആരംഭിച്ചു Read More »

kozhi vitharanam

അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍ സ്‌കൂളുകളിലൂടെ പദ്ധതിയ്ക്ക് വെണ്ടോര്‍ സെന്റ് മേരീസ് യുപി സ്‌കൂളില്‍ തുടക്കമായി

 മൃഗസംരക്ഷണ വകുപ്പിന്റേയും അളഗപ്പനഗര്‍ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍ അധ്യക്ഷത വഹിച്ചു. ആമ്പല്ലൂര്‍ മൃഗാശുപത്രിയിലെ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. ഡീന ആന്റണി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഭാഗ്യവതി ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ പി.എസ്. പ്രീജു, സജന ഷിബു, സനല്‍ …

അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍ സ്‌കൂളുകളിലൂടെ പദ്ധതിയ്ക്ക് വെണ്ടോര്‍ സെന്റ് മേരീസ് യുപി സ്‌കൂളില്‍ തുടക്കമായി Read More »

nandipulam school

നന്ദിപുലം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ‘സ്റ്റാഴ്സ്’ ഇന്റര്‍നാഷണല്‍ മോഡല്‍ പ്രീപ്രൈമറി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും പ്രീ പ്രൈമറി പ്രൊജക്ട് ‘ആലോല’ത്തിന്റെ പ്രകാശനവും   കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വി.എം. ശ്രീജയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ടി.ജി. അശോകന്‍, കൊടകര ബിആര്‍സി ബിപിസി വി.ബി. സിന്ധു, പിടിഎ പ്രസിഡന്റ് പി.പി ആന്റു, ഒഎസ്എ പ്രസിഡന്റ് കെ.വി. മനോജ്, ശില്പി ഡാവിഞ്ചി ഉണ്ണികൃഷ്ണന്‍, പ്രീ പ്രൈമറി വിഭാഗം അധ്യാപിക അമ്പിളി എന്നിവര്‍ പ്രസംഗിച്ചു.

sargothsavam

മറ്റത്തൂര്‍ ഗ്രന്ഥശാല നേതൃസമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ വായനശാലകളിലെ പ്രതിഭകളെ പങ്കെടുപ്പിച്ച് കോടാലിയില്‍ കലോല്‍സവം സംഘടിപ്പിച്ചു

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല നേതൃസമിതി കണ്‍വീനര്‍ ഹക്കിം കളിപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല നേതൃസമതി ചെയര്‍മാന്‍ ഇ.എച്ച്. സഹീര്‍, എന്‍.എസ്. വിദ്യാധരന്‍, കോ ഓഡിനേറ്റര്‍ പി.ആര്‍. കണ്ണന്‍, പി.എസ്. പ്രശാന്ത്, ടി.എം. ശകുന്തള എന്നിവര്‍ പ്രസംഗിച്ചു.

alagappa school

അളഗപ്പനഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2018-2019 വാര്‍ഷിക പദ്ധതിയില്‍ നിന്നും രണ്ടുകോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. രണ്ടു നിലകളിലായി 9 ക്ലാസ് മുറികള്‍, രണ്ട് സ്‌റ്റെയര്‍ റൂം, വരാന്ത എന്നിവയാണ് വിഭാവനം ചെയ്തിട്ടുള്ളത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ മുഖ്യാതിഥിയായി. പ്രധാന അധ്യാപിക സീന എം. കുര്യാക്കോസ്, പ്രിന്‍സിപ്പാള്‍ എസ്. സുനിത, ബ്ലോക്ക് പഞ്ചായത്തംഗം ടെസി വില്‍സന്‍, പഞ്ചായത്ത് അംഗങ്ങളായ ജിജോ ജോണ്‍, …

അളഗപ്പനഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

konjan kadavu

പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂരില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കോഞ്ചാന്‍ കടവിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ നിര്‍വഹിച്ചു 

പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, ബ്ലോക്ക് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുനിത മനോജ്, ബ്ലോക്ക് അംഗം കവിത സുനില്‍, പഞ്ചായത്തംഗം കെ.കെ. രാജന്‍, സനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2022-23  ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു നിര്‍മാണം. പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡിലെ കോഞ്ചാന്‍ കടവ് ചെങ്ങാന്തുരുത്തി ക്ഷേത്രക്കടവ് …

പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂരില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കോഞ്ചാന്‍ കടവിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ നിര്‍വഹിച്ചു  Read More »

PALAPILLI

പാലപ്പിള്ളിയില്‍ കാട്ടാനയിറങ്ങി

പാലപ്പിള്ളി ചീനിക്കുന്ന് ഖിള്‌റ് ജുമാമസ്ജിദിന് സമീപം കാട്ടാനയിറങ്ങി. 3 വൈദ്യുത പോസ്റ്റുകള്‍ ആന തകര്‍ത്തു. ഖബര്‍സ്ഥാനിലും നാശനഷ്ടങ്ങള്‍.

TRIKUR SCHOOL

തൃക്കൂര്‍ എല്‍പി സ്‌കൂള്‍ മറ്റൊരു മികവിന്റെ കേന്ദ്രം കൂടിയാകുന്നു

ഒരു കോടി രൂപ ചിലവില്‍ 5 ക്ലാസ്സ് മുറികള്‍ അടങ്ങുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി കെ.കെ രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഏപ്രില്‍ അവസാനത്തോടെ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എംഎല്‍എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ബാക്കി വരുന്ന ക്ലാസ്സ് മുറികള്‍ക്കും ഓഫീസ് റൂം, ഗാര്‍ഡന്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവക്കായി എംഎല്‍എയുടെ ആസ്തി വികസനം ഫണ്ടില്‍ നിന്നും പൈസ വകയിരുത്താമെന്ന് എംഎല്‍എ യോഗത്തില്‍ അറിയിച്ചു.

JAL JEEVAN MISSION

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ ജലജീവന്‍ മിഷന്റെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് തുടക്കമായി

മുളങ്ങ് സെന്ററില്‍ നടന്ന പരിപാടിയില്‍ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ് അധ്യക്ഷത വഹിച്ചു. 73 കോടി രൂപയാണ് നിര്‍മാണത്തിനായി മാറ്റി വെച്ചിട്ടുള്ളത്.

water tank distribution

പുതുക്കാട് ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി വിഭാഗക്കാര്‍ക്ക് നല്‍കുന്ന വാട്ടര്‍ ടാങ്കിന്റെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു

വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്തംഗങ്ങളായ സി.സി. സോമന്‍, ഷാജു കാളിയേങ്കര, രതി ബാബു, ആന്‍സി ജോബി, സുമ ഷാജു, രശ്മി ശ്രീഷോബ്, പ്രീതി ബാലകൃഷ്ണന്‍, ഹിമ ദാസന്‍ , ഫിലോമിന ഫ്രാന്‍സീസ്, സി.പി. സജീവന്‍, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

polima alagappa

 പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

ദേവി കുടുംബശ്രീ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന വിളവെടുപ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു. പഞ്ചായത്തംഗം വി.കെ. വിനീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കുടുംബശ്രീ മുന്‍ ചെയര്‍പേഴ്‌സണ്‍ ഓമന തങ്കപ്പന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സന്ധ്യ, രജനി കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

patheyam

വിശക്കുന്ന വയറിന് പൊതി ചോറുനല്‍കി കോടാലി സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ കുട്ടികള്‍ മാതൃകയാവുന്നു

സ്‌കൂളില്‍ ആരംഭിച്ച പാഥേയം പദ്ധതി മുഖേനയാണ് കുട്ടികള്‍ പൊതിച്ചോറു വിതരണം നടത്തുന്നത്. ഓരോ ദിവസവും ക്ലാസുകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന കുട്ടികള്‍ വീട്ടില്‍ നിന്ന് പൊതി ചോറ് കൊണ്ടുവന്ന് സ്‌കൂളിനു മുന്‍വശത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ സുരക്ഷിതമായി കൊണ്ടുവെക്കുന്നതാണ് പദ്ധതി. വിശക്കുന്ന ആര്‍ക്കും ഇതില്‍ നിന്ന്  പൊതിച്ചോര്‍ എടുത്ത് കഴിക്കാം. പാഥേയം പദ്ധതിയുടെ ഉദ്ഘാടനം മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വഹിച്ചു.  പിടിഎ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അദ്ധ്യക്ഷനായി. പഞ്ചായത്തംഗം കെ.എസ്. സൂരജ്, എംപിടിഎ പ്രസിഡന്റ് സവിത …

വിശക്കുന്ന വയറിന് പൊതി ചോറുനല്‍കി കോടാലി സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ കുട്ടികള്‍ മാതൃകയാവുന്നു Read More »

matathur panchayath farming

മറ്റത്തൂര്‍ കൃഷിഭവനു കീഴിലെ മാങ്കുറ്റിപ്പാടം പാടശേഖരത്ത്  വര്‍ഷങ്ങളായി തരിശുകിടന്ന ഏഴേക്കര്‍ തരിശുനിലത്തില്‍ പുഞ്ചകൃഷിക്ക് തുടക്കമായി

ഏഴുവര്‍ഷത്തോളം കൃഷി ചെയ്യാതെ പുല്ലുമൂടി കിടന്ന നിലം ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു കീഴില്‍ രൂപവല്‍ക്കരിച്ച ജനമിത്ര ലേബര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് തരിശുനീക്കി കൃഷിയോഗ്യമാക്കി നല്‍കിയത്. 1080 തൊഴില്‍ ദിനങ്ങള്‍ കൊണ്ടാണ് തൊഴിലുറപ്പു തൊഴിലാളികള്‍ നിലമൊരുക്കിയത്. മാങ്കുറ്റിപ്പാടം പാടശേഖര സമിതിയുടെ ടില്ലറും ഇതിനായി ഉപയോഗപ്പെടുത്തി. മനുരത്‌ന വിത്തുപയോഗിച്ചാണ് ഇവിടെ പുഞ്ചകൃഷിയിറക്കുന്നത്. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി വിത്ത് വിതച്ച് കൃഷിക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് അംഗം ശിവരാമന്‍ പോതിയില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ.ആര്‍. ഔസേഫ്, …

മറ്റത്തൂര്‍ കൃഷിഭവനു കീഴിലെ മാങ്കുറ്റിപ്പാടം പാടശേഖരത്ത്  വര്‍ഷങ്ങളായി തരിശുകിടന്ന ഏഴേക്കര്‍ തരിശുനിലത്തില്‍ പുഞ്ചകൃഷിക്ക് തുടക്കമായി Read More »

chimmini dam

ചിമ്മിനി ഡാം മേഖലയില്‍ പറമ്പിക്കുളം മോഡല്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ വനം മന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നല്‍കി

ഫെബ്രുവരി 22ന് മന്ത്രിയുടെ ചേമ്പറില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനമായി. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ടൂറിസ്റ്റുകള്‍ക്ക് നിയന്ത്രിതമായി താമസവും ഭക്ഷണവും ട്രക്കിങ്ങും കൊട്ടവഞ്ചി യാത്രയും ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത് എന്ന് എംഎല്‍എ അറിയിച്ചു. ജലവിഭവം, ടൂറിസം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ കൂടി സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി ചിമ്മിനി ഇക്കോ ടൂറിസം പദ്ധതി, പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. 5 കോടി രൂപയാണ് …

ചിമ്മിനി ഡാം മേഖലയില്‍ പറമ്പിക്കുളം മോഡല്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ വനം മന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നല്‍കി Read More »

poxso-case

 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിന തടവും 1,25000 പിഴയും ശിക്ഷ വിധിച്ചു

 ചെങ്ങാലൂര്‍ കോമത്തുകാട്ടില്‍ ഹിരണിനെയാണ് തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. തൃശൂര്‍  ഫാസ്റ്റ്  ട്രാക്ക്  സ്‌പെഷ്യല്‍  പോക്‌സോ ജഡ്ജ്  ബിന്ദു  സുധാകരനാണ് ശിക്ഷ വിധിച്ചത്.

st xaviers pudukad

 പുതുക്കാട് സെന്റ് സേവിയേഴ്‌സ് കോണ്‍വെന്റ് യുപി സ്‌കൂളിന്റെ 94-ാ  മത് വാര്‍ഷികവും രക്ഷകര്‍ത്തൃദിനവും സംഘടിപ്പിച്ചു

പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സെബി കൊടിയന്‍ അധ്യക്ഷത വഹിച്ചു. പുതുക്കാട് ഫൊറോന വികാരി  ഫാദര്‍ ജോണ്‍സണ്‍ ചാലിശ്ശേരി എല്‍എസ്എസ്, യുഎസ്എസ് പ്രതിഭകള്‍ക്കുള്ള  പുരസ്‌കാരം നല്‍കി. പൂര്‍വ്വ വിദ്യാര്‍ത്ഥിയും നവ വൈദികനുമായ ഫാദര്‍ സെബിന്‍ ചോനേടത്തിനെ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ക്രിസ്റ്റിന്‍ ജോസ് ആദരിച്ചു. മുന്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സംഗീത വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. കൊടകര ബിആര്‍സി ബിപിസി വി.ബി. സിന്ധു, ഒഎസ്എ പ്രസിഡന്റ് ജോസ് തെക്കിനിയത്ത്, …

 പുതുക്കാട് സെന്റ് സേവിയേഴ്‌സ് കോണ്‍വെന്റ് യുപി സ്‌കൂളിന്റെ 94-ാ  മത് വാര്‍ഷികവും രക്ഷകര്‍ത്തൃദിനവും സംഘടിപ്പിച്ചു Read More »