ഏഴുവര്‍ഷത്തോളം കൃഷി ചെയ്യാതെ പുല്ലുമൂടി കിടന്ന നിലം ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു കീഴില്‍ രൂപവല്‍ക്കരിച്ച ജനമിത്ര ലേബര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് തരിശുനീക്കി കൃഷിയോഗ്യമാക്കി നല്‍കിയത്. 1080 തൊഴില്‍ ദിനങ്ങള്‍ കൊണ്ടാണ് തൊഴിലുറപ്പു തൊഴിലാളികള്‍ നിലമൊരുക്കിയത്. മാങ്കുറ്റിപ്പാടം പാടശേഖര സമിതിയുടെ ടില്ലറും ഇതിനായി ഉപയോഗപ്പെടുത്തി. മനുരത്‌ന വിത്തുപയോഗിച്ചാണ് ഇവിടെ പുഞ്ചകൃഷിയിറക്കുന്നത്. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി വിത്ത് വിതച്ച് കൃഷിക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് അംഗം ശിവരാമന്‍ പോതിയില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ.ആര്‍. ഔസേഫ്, കെ.എസ്. ബിജു, കൃഷി ഓഫീസര്‍ എം.പി. ഉണ്ണികൃഷ്ണന്‍, അസി.എന്‍ജിനീയര്‍ എന്‍.ആര്‍. ഗ്രീഷ്്്മ, തൊഴിലുറപ്പ് മേറ്റ്് രമ ബാബു, ടി.കെ.സ്വാമിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
മറ്റത്തൂര്‍ കൃഷിഭവനു കീഴിലെ മാങ്കുറ്റിപ്പാടം പാടശേഖരത്ത് വര്‍ഷങ്ങളായി തരിശുകിടന്ന ഏഴേക്കര്‍ തരിശുനിലത്തില്‍ പുഞ്ചകൃഷിക്ക് തുടക്കമായി
