ഫെബ്രുവരി 22ന് മന്ത്രിയുടെ ചേമ്പറില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനമായി. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ടൂറിസ്റ്റുകള്‍ക്ക് നിയന്ത്രിതമായി താമസവും ഭക്ഷണവും ട്രക്കിങ്ങും കൊട്ടവഞ്ചി യാത്രയും ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത് എന്ന് എംഎല്‍എ അറിയിച്ചു. ജലവിഭവം, ടൂറിസം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ കൂടി സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി ചിമ്മിനി ഇക്കോ ടൂറിസം പദ്ധതി, പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. 5 കോടി രൂപയാണ് പദ്ധതിക്കു ചെലവ് പ്രതീക്ഷിക്കുന്നത്.
ചിമ്മിനി ഡാം മേഖലയില്‍ പറമ്പിക്കുളം മോഡല്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ വനം മന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നല്‍കി
