പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സെബി കൊടിയന്‍ അധ്യക്ഷത വഹിച്ചു. പുതുക്കാട് ഫൊറോന വികാരി ഫാദര്‍ ജോണ്‍സണ്‍ ചാലിശ്ശേരി എല്‍എസ്എസ്, യുഎസ്എസ് പ്രതിഭകള്‍ക്കുള്ള പുരസ്‌കാരം നല്‍കി. പൂര്‍വ്വ വിദ്യാര്‍ത്ഥിയും നവ വൈദികനുമായ ഫാദര്‍ സെബിന്‍ ചോനേടത്തിനെ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ക്രിസ്റ്റിന്‍ ജോസ് ആദരിച്ചു. മുന്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സംഗീത വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. കൊടകര ബിആര്‍സി ബിപിസി വി.ബി. സിന്ധു, ഒഎസ്എ പ്രസിഡന്റ് ജോസ് തെക്കിനിയത്ത്, പിടിഎ പ്രസിഡന്റ് ആഷ്മി വര്‍ഗീസ്, എംപിടിഎ പ്രസിഡന്റ് അനു ബിവിന്‍, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ നിത്യ ജോസ്, സ്‌കൂള്‍ വിദ്യാര്‍ത്ഥി പ്രതിനിധി എം.ആര്‍. അനശ്വര എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെയും അധ്യാപകരുടെയും നിറപ്പകിട്ടാര്‍ന്ന കലാപരിപാടിളോടെ പരിപാടിയ്ക്ക് സമാപനമായി.