nctv news pudukkad

latest news

NCTV NEWS- PUDUKAD NEWS

അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക്ക് കോളേജില്‍ 69ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് യോഗവും സംഘടിപ്പിച്ചു

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നിക്കല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് റിസര്‍ച്ച് ജോയിന്റ് ഡയറക്ടര്‍ ആനി അബ്രഹാം യോഗം ഉദ്ഘാടനം ചെയ്തു കോളേജ് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ മോണ്‍. ജോസ് കോനിക്കര അധ്യക്ഷത വഹിച്ചു. ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ എന്‍.ജെ. സാബു, ഓഫീസ് അറ്റന്‍ഡ് ടി.പി. പോള്‍ എന്നിവരെ ആദരിച്ചു.  ഫാ. ജോജോ എടുത്തിരുത്തി, എം.പി. സെബി, പിടിഎ പ്രസിഡന്റ് കൃഷ്ണമണി, കെ.വി. അശോകന്‍, നീരജ് കൃഷ്ണ, പി.ജി. മനോജ്, മിബി തോമസ്, സി.വി. ബിബിന്‍ എന്നിവര്‍

അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക്ക് കോളേജില്‍ 69ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് യോഗവും സംഘടിപ്പിച്ചു Read More »

NCTV NEWS- PUDUKAD NEWS

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ മുത്രത്തിക്കരയിലെ 149 ാം നമ്പര്‍ അനുപല്ലവി അങ്കണവാടി കെട്ടിടം നാടിനു സമര്‍പ്പിച്ചു

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ മുഖ്യാതിഥി പങ്കെടുത്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍.എം. പുഷ്പാകരന്‍, കെ.സി പ്രദീപ്, തൊഴിലുറപ്പ് പദ്ധതി എഇ കെ.ഡി. അശ്വതി, രാധ ഉണ്ണിച്ചെക്കന്‍, വിഷ്ണു വാഴപ്പിള്ളി, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എം.എ. ജോണ്‍സണ്‍, പി.പി. കറപ്പന്‍, കെ.എസ്. ഷാജു, പഞ്ചായത്ത് സെക്രട്ടറി ജി. സബിത, ടി.ആര്‍. രെജീഷ്

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ മുത്രത്തിക്കരയിലെ 149 ാം നമ്പര്‍ അനുപല്ലവി അങ്കണവാടി കെട്ടിടം നാടിനു സമര്‍പ്പിച്ചു Read More »

nctv news- pudukad news

റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുസ്‌ലിം ലീഗ് മറ്റത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മയിലാണ് നൂറോളം കുടുംബങ്ങള്‍ക്ക് റിലീഫ് കിറ്റുകള്‍ നല്‍കിയത്. മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് എ.എം. സനൗഫല്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മൊയ്തുട്ടി കിളിയമണ്ണില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ലിന്റോ പള്ളിപ്പറമ്പന്‍, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉസ്മാന്‍ വലിയവളപ്പില്‍, ട്രഷറര്‍ ബഷീര്‍ ചുണ്ടക്കാട്ടില്‍, സലീം മൗലവി എന്നിവര്‍ പ്രസംഗിച്ചു

റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുസ്‌ലിം ലീഗ് മറ്റത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു Read More »

nctv news- pudukadnews

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ജോബ് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ് ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷൈലജ, പഞ്ചായത്ത് അംഗങ്ങളായ ടി.കെ.  സതീശന്‍, കെ.കെ. പ്രകാശന്‍, സെക്രട്ടറി ജി. സബിത, അസിസ്റ്റന്റ് സെക്രട്ടറി എം. കെ. വിജയന്‍, കമ്മ്യൂണിറ്റി അംബാസിഡര്‍ ഗോപിക, രാജന്‍ നെല്ലായി, അമ്പിളി വേണു എന്നിവര്‍ സന്നിഹിതരായിരുന്നു

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ജോബ് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു Read More »

nctv news- pudukad news

ആശാ വര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും വേതനം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടകര ഗ്രാമ പഞ്ചായത്തിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

കെപിസിസി അംഗം ഷോണ്‍ പെല്ലിശ്ശേരി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എം. ആന്റണി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ഡെല്‍ജിത്ത് ഞര്‍ളേലി, ഐഎന്‍ടിയുസി  ജില്ലാ സെക്രട്ടറി എം.കെ ഷൈന്‍ , ബ്ലോക്ക് ഭാരവാഹികള്‍ ആയ സദാശിവന്‍ കുറുവത്ത്, കോടന നാരായണന്‍കുട്ടി, ബൈജു അറക്കല്‍, വി.ആര്‍. രഞ്ജിത്ത്, ഷാജു വെളിയന്‍, ജോയ് ചെമ്പകശ്ശേരി, ജോസ് കോച്ചക്കാടന്‍, ജോണി മഞ്ഞാങ്ങ, പഞ്ചായത്ത് അംഗങ്ങളായ പ്രനീല ഗിരീശന്‍ , ബിജി ഡേവീസ് എന്നിവര്‍ നേതൃത്വം നല്‍കി.

ആശാ വര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും വേതനം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടകര ഗ്രാമ പഞ്ചായത്തിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി Read More »

nctv news- pudukad news

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഓണത്തിന് മുമ്പായി നാടിന്‌സമര്‍പ്പിക്കുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും റവന്യൂ മന്ത്രി കെ. രാജനും അറിയിച്ചു.

പാര്‍ക്കിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിന്നുതിനായി ചേര്‍ന്ന അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. യോഗത്തിന് ശേഷം മന്ത്രിതല സംഘം സുവോളജി പാര്‍ക്ക് സന്ദര്‍ശിച്ചു. കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമും യോഗത്തില്‍ പങ്കെടുത്തു. മെയ് മാസത്തില്‍ത്തന്നെ സിവില്‍ പ്രവൃത്തികളെല്ലാം പൂര്‍ത്തിയാക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ വനേതര ആവശ്യങ്ങള്‍ക്കുള്ള ഭൂമിയില്‍ എ.ഐ, വെര്‍ച്ച്വല്‍ റിയാലിറ്റി പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വിനോദ കേന്ദ്രങ്ങള്‍ തുടങ്ങുന്നത് പരിഗണനയിലുണ്ട്. മുഖ്യ ഫണ്ടിങ് ഏജന്‍സിയായ കിഫ്ബി നിര്‍മാണപുരോഗതിയില്‍ സംതൃപ്തി രേഖപ്പെടുത്തി.

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഓണത്തിന് മുമ്പായി നാടിന്‌സമര്‍പ്പിക്കുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും റവന്യൂ മന്ത്രി കെ. രാജനും അറിയിച്ചു. Read More »

nctv news - pudukad news

അവിട്ടപ്പിള്ളി ചാഴിക്കാട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു

ജില്ലാ സമിതി അംഗം പി.ജി. ജയന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സമിതി അംഗം രതീഷ് ചാഴിക്കാട് നേതൃത്വം നല്‍കി. മറ്റത്തൂര്‍ ഏരിയ പ്രസിഡന്റ് വേണുഗോപാല്‍, സുനില്‍ കുമാര്‍ കാട്ടിക്കുളം, പ്രിയ സജ്ജീവ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. അവിട്ടപ്പിള്ളിയില്‍ നിന്ന് ചെമ്പുച്ചിറ, നൂലു വള്ളി പ്രദേശങ്ങളിലേക്കുള്ള പ്രധാന റോഡ് പഞ്ചായത്ത് അനാസ്ഥ മൂലം യാത്രാ ദുരിതം നേരിട്ടു വരികയാണെന്ന് ബിജെപി ആരോപിച്ചു.

അവിട്ടപ്പിള്ളി ചാഴിക്കാട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു Read More »

nctv news update- pudukad news

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ലാപ്‌ടോപ്പും പഠനോപകരണങ്ങളും വിതരണം ചെയ്തു

വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ സി.സി. സോമസുന്ദരന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, എം.വി. തോമാസ് ഗ്രാമ പഞ്ചായത്തംഗങ്ങളായ രതി ബാബു, ഷാജു കാളിയേങ്കര, പ്രീതി ബാലകൃഷ്ണന്‍, സുമ ഷാജു എന്നിവര്‍ പ്രസംഗിച്ചു.

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ലാപ്‌ടോപ്പും പഠനോപകരണങ്ങളും വിതരണം ചെയ്തു Read More »

nctv news- pudukad news

കൊടകര ദേശീയപാതയുടെ സര്‍വീസ് റോഡരികില്‍ മാലിന്യം ചാക്കുകളിലാക്കി തള്ളിയ ഭക്ഷണശാല നടത്തിപ്പുകാരില്‍ നിന്ന് പഞ്ചായത്തധികൃതര്‍ പിഴ ഈടാക്കി

കൊടകര ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പൊതു ഇടങ്ങളിലും ദേശീയപാതയോരത്തും നടത്തിയ മെഗാ ശുചീകരണത്തിനിടയിലാണ് മാലിന്യചാക്കുകള്‍ കണ്ടെത്തിയത്. ആരോഗ്യ പ്രവര്‍ത്തകരടങ്ങിയ വിജിലന്‍സ് സ്‌ക്വാഡ് ചാക്കുകള്‍ തുറന്നു പരിശോധിച്ചപ്പാഴാണ് മാലിന്യം തള്ളിയവരെ കുറിച്ചുള്ള സൂചന നല്‍കുന്ന രേഖകള്‍ ലഭിച്ചത്. ഇതിനുസരിച്ചാണ് ് സ്ഥാപനത്തില്‍ നിന്ന് പിഴ ഈടാക്കിയത്. പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അറിയിച്ചു. പഞ്ചായത്ത് പരിധിയില്‍ മാര്‍ച്ച് മാസത്തില്‍ മാത്രം മാലിന്യങ്ങള്‍ കത്തിച്ചതിനും വലിച്ചെറിഞ്ഞതിനുമായി 65000 രൂപ

കൊടകര ദേശീയപാതയുടെ സര്‍വീസ് റോഡരികില്‍ മാലിന്യം ചാക്കുകളിലാക്കി തള്ളിയ ഭക്ഷണശാല നടത്തിപ്പുകാരില്‍ നിന്ന് പഞ്ചായത്തധികൃതര്‍ പിഴ ഈടാക്കി Read More »

parappukara panchayath- fitness centre- nctv news- pudukad news

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ വനിതാ ഫിറ്റ്‌നസ് സെന്ററിന്റെ ഒന്നാം വാര്‍ഷിക ആഘോഷവും നവീകരണോദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു

സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണത്തിന് പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഒരുക്കിയ വനിതാ ഫിറ്റ്‌നസ് സെന്റര്‍ എഴുപതോളം വനിതകളുടെ ആശ്രയമാണ്. കഴിഞ്ഞ വര്‍ഷം ജില്ലാബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തിന്റെയും ഫണ്ടുകള്‍ ഉള്‍പ്പെടെ 26 ലക്ഷം രൂപ വിനിയോഗിച്ച് ഗ്രാമപഞ്ചായത്തിന്റെ ഇ.കെ. നായനാര്‍ സ്മാരക മന്ദിരത്തിലാണ് വനിതാ ഫിറ്റ്‌നസ് സെന്റര്‍ ഒരുക്കിയത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മാനസിക സമ്മര്‍ദ്ദം, തുടങ്ങി ജീവിതശൈലീ രോഗങ്ങള്‍ സ്ത്രീകളില്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഫിറ്റ്‌നസ് സെന്റര്‍ ആരംഭിച്ചത്. രാവിലെ 5 മുതല്‍ 11 വരെയും വൈകിട്ട്

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ വനിതാ ഫിറ്റ്‌നസ് സെന്ററിന്റെ ഒന്നാം വാര്‍ഷിക ആഘോഷവും നവീകരണോദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു Read More »

nctv news-pudukad news

പുതുക്കാട് മണ്ഡലത്തിലെ വന്യജീവി ആക്രമണങ്ങള്‍ ഒഴിവാക്കുന്നതിനായി വനം വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു

വരന്തരപ്പിള്ളി, മറ്റത്തൂര്‍, തൃക്കൂര്‍ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ വന്യജീവി ആക്രമണം പതിവായ സാഹചര്യത്തില്‍ കെ.കെ. രാമചന്ദന്‍ എം എല്‍ എയുടെ ആവശ്യപ്രകാരമാണ് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ യോഗം വിളിച്ചു ചേര്‍ത്തത്. വനം, വന്യജീവി സംരക്ഷണ മന്ത്രി എ.കെ ശശീന്ദ്രന്‍, കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍, മുന്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കലാ പ്രിയ

പുതുക്കാട് മണ്ഡലത്തിലെ വന്യജീവി ആക്രമണങ്ങള്‍ ഒഴിവാക്കുന്നതിനായി വനം വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു Read More »

nctv news- pudukad news

ജലജീവന്‍ പദ്ധതിക്കായി വെട്ടി പൊളിച്ച ആമ്പല്ലൂര്‍ ചിമ്മിനി ഡാം റോഡ്   ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ ആര്‍ ജെ ഡി ആവശ്യപ്പെട്ടു

 ജലജീവന്‍ പദ്ധതിക്കായി കേരള വാട്ടര്‍ അതോറിറ്റി ആമ്പല്ലൂര്‍ ചിമ്മിനി ഡാം റോഡ് പൊളിച്ച് പൈപ്പിട്ട് രണ്ടുമാസത്തോളമായിട്ടും വെട്ടി പൊളിച്ച ഭാഗം ഗതാഗതയോഗ്യമാക്കാത്തതില്‍ രാഷ്ട്രീയ ജനതാദള്‍ ആര്‍ ജെ ഡി അളഗപ്പ നഗര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. വെട്ടി പൊളിച്ച റോഡിന്റെ ഭാഗം കല്ലുകളും കുഴികളും കുന്നുകളുമായി ഗതാഗതം ദുരിത പൂര്‍ണവും അപകടകരവും ആക്കുന്നുവെന്നും രൂക്ഷമായ പൊടിശല്യവും ജനങ്ങളെ ബുദ്ധിമുട്ടിക്കുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. കൂടാതെ വെണ്ടൂര്‍ ആമ്പല്ലൂര്‍ പ്രദേശത്തെ കനാലിലൂടെ കാര്‍ഷികാവശ്യത്തിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ഉടന്‍

ജലജീവന്‍ പദ്ധതിക്കായി വെട്ടി പൊളിച്ച ആമ്പല്ലൂര്‍ ചിമ്മിനി ഡാം റോഡ്   ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ ആര്‍ ജെ ഡി ആവശ്യപ്പെട്ടു Read More »

money/commercial-lpg-prices-hiked-by-rs-6-in-kochi-nctv news-pudukad news

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കൂടിയത്. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില 1806 ആയിരുന്നു. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. അതേസമയം, ചെന്നൈയിൽ വാണിജ്യ സിലിണ്ടറിന്‍റെ വില 1965 ആയി. കൂട്ടിയത് 5 രൂപ 50 പൈസാണ് കൂടിയത്. കഴിഞ്ഞ രണ്ട് മാസമായി 20.5 രൂപ കുറച്ചിരുന്നു. അതിന് മുമ്പുള്ള അഞ്ച് മാസമായി 172.50 രൂപ

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി Read More »

ബയോബിൻ വിതരണം ചെയ്തു - nctv news - nctv live - nctv pudukkad

പുതുക്കാട് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതുക്കാട് ഗ്രാമ പഞ്ചായത്ത് വീടുകളിലേക്ക് നല്‍കുന്ന ബയോബിന്‍ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വഹിച്ചു

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി.സി. സോമസുന്ദരന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍ ,രതി ബാബു, ഷാജു കാളിയേങ്കര, ആന്‍സി ജോബി, സുമ ഷാജു, രശ്മി ശ്രീഷോബ്, പ്രീതി ബാലകൃഷ്ണന്‍, ഫിലോമിന ഫ്രാന്‍സീസ്, അസി. സെക്രട്ടറി എം.എ. അനൂപ് വി ഇ ഒ എം.വി. ധന്യ എന്നിവര്‍ പ്രസംഗിച്ചു. 

പുതുക്കാട് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതുക്കാട് ഗ്രാമ പഞ്ചായത്ത് വീടുകളിലേക്ക് നല്‍കുന്ന ബയോബിന്‍ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വഹിച്ചു Read More »

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് മുട്ടക്കോഴി വിതരണം നടത്തി - nctv news -nctv pudukkad - nctv live

തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ 2024-25 വാര്‍ഷിക പദ്ധതി പ്രകാരമുള്ള മുട്ടക്കോഴികളുടെ വിതരണം നടത്തി

പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സലീഷ് ചെമ്പാറ, ജിഷ ഡേവിസ്, മോഹനന്‍ തൊഴുക്കാട്ട്, സൈമണ്‍ നമ്പാടന്‍, വെറ്റിനറി ഡോക്ടര്‍ സുനിത തോമസ് എന്നിവര്‍ പ്രസംഗിച്ചു.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ 2024-25 വാര്‍ഷിക പദ്ധതി പ്രകാരമുള്ള മുട്ടക്കോഴികളുടെ വിതരണം നടത്തി Read More »

വരന്തരപ്പിള്ളി വിവേകാനന്ദ വിദ്യാനികേതന്‍ - nctv news - nctv pudukkad - nctv live

വരന്തരപ്പിള്ളി വിവേകാനന്ദ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ വാര്‍ഷികാഘോഷം നാട്യ 2025 ചലച്ചിത്ര നടന്‍ ടി.ജി. രവി ഉദ്ഘാടനം ചെയ്തു

വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി ടി.സി. സേതുമാധവന്‍ അദ്ധ്യക്ഷത വഹിച്ചു. ആഫ്രിക്കയില്‍ പ്രതിനിധി ബൈറോണ്‍ മുഖ്യാതിഥി ആയിരുന്നു. പ്രിന്‍സിപ്പല്‍ കെ. രമാദേവി, പഞ്ചായത്ത് അംഗം ഷൈജു പട്ടിക്കാട്ടുകാരന്‍, വിവേകാനന്ദ ട്രസ്റ്റ് ട്രഷറര്‍ കെ.എസ്. സുഗേഷ്, സ്‌കൂള്‍ മാനേജര്‍ ഒ. സുമേഷ്, വിദ്യാലയ സമിതി പ്രസിഡന്റ് വി.വി. നാരായണന്‍, നിഷ രാജേഷ്, രവീണ അംബരീഷ് എന്നിവര്‍ പ്രസംഗിച്ചു. ഈ അധ്യയന വര്‍ഷത്തില്‍ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികള്‍ക്കുള്ള സമ്മാന വിതരണം നടത്തി.

വരന്തരപ്പിള്ളി വിവേകാനന്ദ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ വാര്‍ഷികാഘോഷം നാട്യ 2025 ചലച്ചിത്ര നടന്‍ ടി.ജി. രവി ഉദ്ഘാടനം ചെയ്തു Read More »

ജനകീയ സദസ് വരന്തരപ്പിള്ളി -nctv news -nctv pudukkad - nctv live

യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊലപാതക രാഷ്ട്രീയത്തിന് എതിരെ ജനകീയ സദസ് വരന്തരപ്പിള്ളിയില്‍ സംഘടിപ്പിച്ചു

‘ശരത് ലാല്‍ കൃപേഷ്  ഷുഹൈബ് അമര്‍ രഹെ’ എന്ന പേരില്‍ നടന്ന യോഗം മുന്‍ എംപിയും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയുമായ രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി. പ്രമോദ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷെറിന്‍ തേര്‍മഠം, കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരയ ടി.എം. ചന്ദ്രന്‍, സെബി കൊടിയന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം

യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊലപാതക രാഷ്ട്രീയത്തിന് എതിരെ ജനകീയ സദസ് വരന്തരപ്പിള്ളിയില്‍ സംഘടിപ്പിച്ചു Read More »

NCTV NEWS- PUDUKAD NEWS

ആദിവാസി ഭൂസമര നേതാവ് എം.എൻ. പുഷ്പൻ അന്തരിച്ചു

വരന്തരപ്പിള്ളി കള്ളിച്ചിത്ര ആദിവാസി ഭൂസമര നേതാവ് എം.എന്‍.പുഷ്പന്‍ (58) അന്തരിച്ചു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ചത്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍. ആദിവാസി മേഖലയില്‍ നിരവധി ഭൂസമരങ്ങള്‍ക്ക് നേതൃത്വം നല്കുകയും അതുവഴി നിരവധി ആദിവാസി കുടുംബങ്ങള്‍ക്ക് കൃഷിഭൂമി ലഭ്യമാക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. ദീര്‍ഘകാലം പട്ടികവര്‍ഗസഹകരണ സംഘം പ്രസിഡന്റായിരുന്നു. മുന്‍പ് സിപിഐ-എംഎല്‍ നേതൃത്വ നിരയിലുമുണ്ടായിരുന്നു. കള്ളിച്ചിത്ര ആദിവാസി നഗറില്‍ മുല്ലങ്ങല്‍ നാരായണന്റെയും കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ: പ്രേമ. സിവില്‍

ആദിവാസി ഭൂസമര നേതാവ് എം.എൻ. പുഷ്പൻ അന്തരിച്ചു Read More »

mla news- nctv news- pudukad news

നാടിന്റെ അഭിമാന താരങ്ങളെ ആദരിച്ചു

ദേശീയ ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയ സുഫ്‌ന ജാസ്മിനേയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബി പദ്യം ചൊല്ലല്‍, മാപ്പിളപ്പാട്ട് എന്നി ഇനങ്ങളില്‍ എ ഗ്രേഡ് നേടിയ മുഹമ്മദ് അജ്‌സലിനേയും അനുമോദിച്ചു. വരന്തരപ്പിള്ളിയില്‍ നടന്ന അനുമോദനയോഗം കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ റോസിലി തോമസ്, അഷ്‌റഫ് ചാലിയത്തൊടി എന്നിവര്‍ പ്രസംഗിച്ചു.പറവരങ്ങത്ത് സലിം, കദീജ ദമ്പതികളുടെ മകളാണ് സുഫ്‌ന ജാസ്മിന്‍.

നാടിന്റെ അഭിമാന താരങ്ങളെ ആദരിച്ചു Read More »

nctv news- weather updation- climate- kerala news

ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിക്ക് സാധ്യത; സംസ്ഥാനത്ത് നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിക്ക് സാധ്യത; സംസ്ഥാനത്ത് നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ് Read More »