കെപിസിസി അംഗം ഷോണ്‍ പെല്ലിശ്ശേരി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എം. ആന്റണി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ഡെല്‍ജിത്ത് ഞര്‍ളേലി, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി എം.കെ ഷൈന്‍ , ബ്ലോക്ക് ഭാരവാഹികള്‍ ആയ സദാശിവന്‍ കുറുവത്ത്, കോടന നാരായണന്‍കുട്ടി, ബൈജു അറക്കല്‍, വി.ആര്‍. രഞ്ജിത്ത്, ഷാജു വെളിയന്‍, ജോയ് ചെമ്പകശ്ശേരി, ജോസ് കോച്ചക്കാടന്‍, ജോണി മഞ്ഞാങ്ങ, പഞ്ചായത്ത് അംഗങ്ങളായ പ്രനീല ഗിരീശന്‍ , ബിജി ഡേവീസ് എന്നിവര്‍ നേതൃത്വം നല്‍കി.
ആശാ വര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും വേതനം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടകര ഗ്രാമ പഞ്ചായത്തിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
