പാലപ്പിള്ളിയില്‍ പുലിയുടെ സാന്നിധ്യം നിരന്തരമുണ്ടാകുന്നതോടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ്
പാലപ്പിള്ളിയില്‍ പുലിയുടെ സാന്നിധ്യം നിരന്തരമുണ്ടാകുന്നതോടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ്. ഒരാഴ്ചക്കിടെ 3 തവണ പുലിയിറങ്ങി 3 പശുക്കുട്ടികളെയും ഒരു മാനിനെയും പിടികൂടിയ പശ്ചാത്തലത്തിലാണ് വനംവകുപ്പിന്റെ നീക്കം. പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് പുലിയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതിനു ശേഷം കൂടുസ്ഥാപിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാനാണ് വനംവകുപ്പിന്റെ ശ്രമം. ഇതിനായി കാരിക്കുളം, മുപ്ലി, കുണ്ടായി എന്നിവിടങ്ങളിലാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്. വെള്ളിക്കുളങ്ങര റേഞ്ചിന്റെ പരിധിയില്‍ വരുന്ന കാരികുളത്ത് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്ക് സമീപവും കന്നാറ്റുപാടം സ്‌കൂളിന് സമീപവുമാണ് …