വരയ്ക്കാനിഷ്ടപ്പെടുന്നവരെ പ്രായഭേദമില്ലാതെ വരകളുടേയും വര്‍ണങ്ങളുടേയും ലോകത്ത് ഒരുമിച്ചുകൂട്ടുകയാണ് മാങ്കുറ്റിപ്പാടത്ത് ആരംഭിച്ച ചിത്രകലാക്യാമ്പ്. ചിത്രകാരിയും വടക്കാഞ്ചേരി ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അധ്യാപികയുമായ പ്രിയ ഷിബുവിന്റെ നേതൃത്വത്തിലാണ് ഇലകള്‍ മഞ്ഞ പൂക്കള്‍ പച്ച എന്ന പേരിലുള്ള ത്രിദിന ക്യാമ്പിന് തുടക്കം കുറിച്ചത്. എട്ടുവയസിനും എഴുപതു വയസിനും ഇടില്‍ പ്രായമുള്ള മുപ്പതോളം പേരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ചിത്രകല പരിശീലിപ്പിക്കലല്ല മനസിലുള്ള ചിത്രങ്ങളെ ഇഷ്ടമുള്ള രൂപവും നിറവും നല്‍കി കാന്‍വാസിലേക്ക് പകര്‍ത്താന്‍ വേദിയൊരുക്കലാണ് ക്യാമ്പിന്റെ ലക്ഷ്യം. ഒപ്പം കുട്ടികളുടെ മധ്യവേനലവധിക്കാലം സര്‍ഗാത്മകമാക്കാനും ക്യാമ്പ് ലക്ഷ്യമിടുന്നു. പ്രിയ ഷിബുവിന് പുറമെ ചിത്രകാരികളായ മക്കള്‍ ദേവാംഗന, ദേവഹാര, സീനിയര്‍ ഫോട്ടോഗ്രാഫറും ചിത്രകാരനുമായ സുനില്‍ സപര്യ, രഞ്ജിത് മാധവന്‍, അതുല്‍, നിഷാന്ത്, അഖില, അനാമിക, അനഘ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ചിത്രകാരന്‍ ടി.ആര്‍.സുനിലാല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സുനില്‍ സപര്യ, പി.എസ്.സുരേന്ദന്‍, ചലച്ചിത്രനടന്‍ അനന്തുമുകുന്ദന്‍, രഞ്ജിത്ത് മാധവന്‍, പ്രിയ ഷിബു എന്നിവര്‍ പ്രസംഗിച്ചു
ചിത്രകാരിയും വടക്കാഞ്ചേരി ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അധ്യാപികയുമായ പ്രിയ ഷിബുവിന്റെ നേതൃത്വത്തില്‍ ഇലകള്‍ മഞ്ഞ പൂക്കള്‍ പച്ച എന്ന പേരിലുള്ള ത്രിദിന ക്യാമ്പിന് മാങ്കുറ്റിപ്പാടത്ത് തുടക്കമായി
