മുപ്ലിയം പാറക്കുളത്ത് യുവാവിനെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശി 24 വയസുള്ള ധീരജ് സിംഗ് ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. പാറക്കുളത്ത് കെട്ടിട നിര്‍മ്മാണത്തിന് എത്തിയ തൊഴിലാളിയാണ് ഇയാള്‍. തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടിലെ കിണറിലാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടത്. ദുര്‍ഗന്ധം വന്നതോടെ കൂടെ താമസിക്കുന്നവരാണ് ആദ്യം മൃതദേഹം കണ്ടത്. ആള്‍മറയുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.ചൊവ്വാഴ്ച രാത്രി ഇയാളെ കണ്ടതായി പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ അഞ്ചുപേരാണ് ഈ വീട്ടില്‍ താമസം. പുതുക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്സും വരന്തരപ്പിള്ളി പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. വരന്തരപ്പിള്ളി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി