298 പേരെ പരീക്ഷക്കിരുത്തി 55 എ പ്ലസ് ഉൾപ്പെടെ മുഴുവൻ പേരും വിജയിച്ച വരന്തരപ്പിള്ളി സി ജെ എം മസ്‌കൂളാണ് മുന്നിൽ. 279 പേർ പരീക്ഷ എഴുതി 60 എ പ്ലസ് ഉൾപ്പെടെ മുഴുവൻ പേരും വിജയിച്ച മറ്റത്തൂർ ശ്രീ കൃഷ്ണ ഹൈ സ്കൂൾ തോട്ടു പുറകിൽ ഉണ്ട്. 171 പേർ പരീക്ഷക്കിരുന്ന് 24 ഫുൾ എ പ്ലസ് ഉൾപ്പെടെ മുഴുവൻ പേരും വിജയം കണ്ട വരന്തരപ്പിള്ളി സെന്റ് ജോസഫ്സ് സ്കൂൾ മൂന്നാം സ്ഥാനത്തുണ്ട്. 165 പേർ പരീക്ഷ എഴുതി 33 ഫുൾ എ പ്ലസ് ഉൾപ്പെടെ മുഴുവൻ പേരും വിജയം കണ്ട നന്ദിക്കര ഗവ സ്കൂൾ, 138 പേർ പരീക്ഷ എഴുതി 53 ഫുൾ എ പ്ലസ് ഉൾപ്പെടെ മുഴുവൻ പേരും വിജയിച്ച കൊടകര സെന്റ് ഡോൺ ബോസ്കോ, 122 പേർ പരീക്ഷ എഴുതി 24 പേർ ഫുൾ എ പ്ലസ് ഉൾപ്പെടെ 100 % വിജയം നേടിയ കൊടകര ഗവ ബോയ്സ് സ്കൂൾ, എഴുതിയ 102 പേരിൽ 36 എ പ്ലസ് ഉൾപ്പെടെ മുഴുവൻ പേരും വിജയിച്ച ചെമ്പൂച്ചിറ ഗവ സ്കൂൾ, 96 കുട്ടികൾ പരീക്ഷക്കിരുത്തി 33 എ പ്ലസ് ഉൾപ്പെടെ മുഴുവൻ പേരും വിജയിച്ച മൂപ്ലിയം ഗവ സ്കൂൾ, 62 പേർ പരീക്ഷ എഴുതി 9 ഫുൾ എ പ്ലസ് ഉൾപ്പെടെ എല്ലാവരും വിജയിച്ച കൊടകര ഗവ ഗേൾസ് സ്കൂൾ, 41 കുട്ടികൾ പരീക്ഷ എഴുതി 6 ഫുൾ എ പ്ലസ് ഉൾപ്പെടെ എല്ലാവരും വിജയിച്ച എ പി എച്ച് എസ് ആമ്പല്ലൂർ, 23 പേരിൽ ഒരു ഫുൾ എ പ്ലസ് ഉൾപ്പെടെ എല്ലാവരും വിജയിച്ച കന്നാറ്റുപാടം ഗവ സ്കൂൾ എന്നിവയാണ് 100 ശതമാനം വിജയം നേടിയ മറ്റ് സ്കൂളുകൾ.
എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചപ്പോൾ മറ്റത്തൂർ പഞ്ചായത്തിൽ രണ്ടും, കൊടകരയിൽ മൂന്നും പറപ്പൂക്കരയിൽ ഒന്നും അളഗപ്പനഗർ പഞ്ചായത്തിൽ ഒന്നും വരന്തരപ്പിള്ളി പഞ്ചായത്തിൽ നാലും സ്‌കൂളുകളിൽ 100 % ശതമാനം വിജയം
