മൂന്ന് വര്‍ഷത്തോളമായി വേനല്‍ മഴയ്ക്ക് ശേഷമുള്ള സമയങ്ങളില്‍ മുപ്ലി വണ്ടിന്റെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പയ്യാക്കര മാടശ്ശേരി ചേരാനല്ലൂക്കാരന്‍ റോസിലിയും സഹോദരനും. നവംബര്‍ തൊട്ട് മെയ് വരെയുള്ള മാസങ്ങളിലാണ് മുപ്ലി വണ്ടിന്റെ ശല്യം രൂക്ഷമാകുന്നത്. ഓട് മേഞ്ഞ പുര ആയത് കൊണ്ട് തന്നെ ചുറ്റുപ്പാടുള്ള മറ്റ് വീടുകളെ അപേക്ഷിച്ച് റോസിലിയുടെ വീട്ടിലാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത്. ഈ സമയങ്ങളില്‍ ഭക്ഷണം പാകം ചെയ്യാനോ ഉറങ്ങാനോ സാധിക്കാത്ത അവസ്ഥയിലാണ്. ഇതിനെതിരെ മരുന്ന് തെളിച്ചെങ്കിലും മരുന്നിന്റെ തീവ്രത കുറയുന്നതോടെ വീണ്ടും പഴേ പടി നിറയുന്ന അവസ്ഥയാണ്. തുടര്‍ച്ചയായി മരുന്ന് അടിക്കുന്ന മുറയ്ക്ക് മൂന്നാല് ദിവസത്തേക്ക് മൂട്ട ശല്യം നിലക്കുമെങ്കിലും മഴയ്ക്ക് ശേഷമുള്ള വെയിലില്‍ വീണ്ടും നിറയുന്ന അവസ്ഥയാണ്. പ്രാണി വീഴുന്നത് മൂലം ആളുകള്‍ക്ക് അലര്‍ജി, തുമ്മല്‍, ശ്വാസംമുട്ട്, ചൊറിച്ചില്‍ എന്നിവ സംഭവിക്കുന്നുണ്ട്. ഈ അവസ്ഥയില്‍ റോസിലിയും സഹോദരനും അയല്‍പക്കത്തുള്ള സഹോദരിയുടെ വീട്ടിലാണ് കഴിച്ചുകൂട്ടുന്നത്. ഇതില്‍ നിന്നും എങ്ങനെ ഒരു അറുതി വരുമെന്ന ആശങ്കയിലാണിവര്‍.
മൂന്ന് വര്‍ഷത്തോളമായി വേനല്‍ മഴയ്ക്ക് ശേഷമുള്ള സമയങ്ങളില്‍ മുപ്ലി വണ്ടിന്റെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പയ്യാക്കര മാടശ്ശേരി ചേരാനല്ലൂക്കാരന്‍ റോസിലിയും സഹോദരനും
