കൊടകര കണ്ടംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പതിനൊന്നാമത് ദശാവതാരം ചന്ദനം ചാര്‍ത്തു മഹോത്സവവും പ്രഭാഷണ പരമ്പരയും ക്ഷേത്രം തന്ത്രി അഴകത്തു മനക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടേയും മേല്‍ശാന്തി ചുള്ളിമംഗലത്ത് മന വാസുദേവന്‍ നമ്പൂതിരിയുടേയും മുഖ്യ കാര്‍മ്മികത്വത്തില്‍ ആരംഭിച്ചു. മെയ് 9 ന് അങ്കമാലി തോട്ടാ മറ്റം നാരായണന്‍ നമ്പൂതിരി ഭഗവത് വിഗ്രഹത്തില്‍ മത്സ്യവതാരം ചന്ദനം ചാര്‍ത്തിയതോടെ ചന്ദനം ചാര്‍ത്തു മഹോത്സവത്തിന് തുടക്കമായി. മെയ് 9 ന് വൈകീട്ട് ദീപാരാധനക്കുശേഷം ശ്രീപാര്‍ത്ഥസാരഥി ഭജന മണ്ഡപത്തില്‍ വച്ച് നടന്ന ചടങ്ങില്‍ അഖില ഭാരതീയ സന്ത് സമിതി ദേശീയ സെക്രട്ടറി സ്വാമി പ്രഭാകരാനന്ദ സരസ്വതി പ്രഭാഷണ പരമ്പരയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേത്ര സങ്കല്‍പം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. അവന്തിക രവി പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു. ക്ഷേത്രം പ്രസിഡന്റ് സത്യന്‍ കുറുവത്ത് അധ്യക്ഷത വഹിച്ചു. യോഗത്തിന് സെക്രട്ടറി രഘു പി. മേനോന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സജി പെരുമ്പിള്ളി നന്ദിയും പറഞ്ഞു. ദശാവതാരം ചന്ദനം ചാര്‍ത്ത് കണ്‍വീനര്‍ ശശിധരന്‍ തൃക്കാശ്ശേരി സന്നിഹിതനായിരുന്നു. തുടര്‍ന്ന് മെയ് 10 ന് പേരാമംഗലം ശ്രീ ദുര്‍ഗ്ഗാവിലാസം സ്‌കൂള്‍ അധ്യാപകന്‍ കിള്ളിക്കുറിശ്ശിമംഗലം സുരേഷ് ബാബു, 11 ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സമിതി അംഗം സുനില്‍ മടവാക്കര, 12 ന് സീനിയര്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് സ്റ്റാന്റിങ്ങ് കൗണ്‍സില്‍ ഒ.എം. ശാലീന, 14 ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശ്രീമതി കെ.പി. ശശികല ടീച്ചര്‍, 16 ന് കോട്ടയം ഏറ്റുമാനൂരപ്പര്‍ കോളേജിലെ സരിത അയ്യര്‍ എന്നിവരുടെ പ്രഭാഷണവും 13 ന് രാധേയം നൃത്തവിദ്യാലയവും 15 ന് കേളീനടനം നൃത്തവിദ്യാലയം എന്നിവര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും, 17 ന് കലാമണ്ഡലം ശ്രീജ വിശ്വം അവതരിപ്പിക്കുന്ന ഓട്ടം തുള്ളല്‍, 18 ന് ശ്രീ വടക്കും നാഥന്‍ ഭജന സംഘം അവതരിപ്പിക്കുന്ന ഭജന സന്ധ്യയും, 19 ന് കളിയരങ്ങ് ഇരിങ്ങാലക്കുട അവതരിപ്പിക്കുന്ന കഥകളി എന്നിവയും ഉണ്ടായിരിക്കും.