തൃക്കൂര്‍ അത്താണിയില്‍ നെല്‍വയല്‍ രൂപമാറ്റം വരുത്തുന്നതായി പരാതി. മീന്‍ വളര്‍ത്തലിന്റെ പേരില്‍ കുളങ്ങള്‍ കുഴിച്ച് കളിമണ്ണ് മാറ്റിയിട്ടതായും പിന്നീട് ഇവ കടത്താന്‍ ശ്രമം നടക്കാന്‍ സാധ്യതയുള്ളതായും ഒരു വിഭാഗം ആരോപിച്ചു. സിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളിമണ്ണ് ഖനത്തിനെതിരെ നടത്തിയ പ്രതിഷേധ സമരം പഞ്ചായത്തംഗം മായ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ജസ്റ്റിന്‍ തോമസ് അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റിഅംഗം നോബര്‍ട്ട് ഇ.പോള്‍, യുവചേതന സംസ്‌കാരിക കലാ സമിതി ഭാരവാഹികള്‍ ഗില്‍ബര്‍ട്ട് സി.പോള്‍ എന്നിവര്‍ സന്നിഹിതരായി.
തൃക്കൂര്‍ അത്താണിയില്‍ നെല്‍വയല്‍ രൂപമാറ്റം വരുത്തുന്നതായി പരാതി
