രാവിലെ വിശേഷാല്‍ പൂജകള്‍, നവകം, പഞ്ചഗവ്യം, അഭിഷേകങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. ഇന്ദിരാവതി പീച്ചിരിക്കല്‍ മഠം ഭാഗവതം പാരായണം ചെയ്തു. ഉച്ചയ്ക്ക് വര്‍ണ്ണാഭമായ കാവടി എഴുന്നള്ളിപ്പില്‍ പീലിക്കാവടികളും പൂക്കാവടികളും നിറഞ്ഞാടി. വിവിധ ദേശക്കാരുടെ നേതൃത്വത്തിലാണ് കാവടി എഴുന്നള്ളിപ്പ് നടന്നത്. വൈകിട്ട് നാദസ്വരകച്ചേരി, ഭക്തിപ്രഭാഷണം, ഓംകാരനാഥന്‍ ബാലെ എന്നിവയും നടന്നു. നിരവധിയാളുകളാണ് ചടങ്ങുകളില്‍ പങ്കാളികളായത്.
പറപ്പൂക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ആഘോഷിച്ചു
