മണ്ണുത്തി ചിറക്കാക്കോടില്‍ കുടുംബവഴക്കിനെ തുടര്‍ന്ന്പിതാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി; മകനും പേരക്കുട്ടിയും മരിച്ചു, മരുമകള്‍ ഗുരുതരാവസ്ഥയില്‍. പിതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു.
മണ്ണുത്തി ചിറക്കാക്കോട് മകന്റെ കുടുംബത്തെ പിതാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തില്‍ രണ്ട്‌പേര്‍ മരിച്ചു. മകന്‍ ജോജി, പേരക്കുട്ടി ടെണ്‍ഡുല്‍ക്കര്‍ എന്നിവരാണ് മരിച്ചത്. മരുമകള്‍ ലിജി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. ചിറക്കാക്കോട് സ്വദേശി ജോണ്‍സണ്‍ ആണ് മകനേയും മരുമകളേയും പേരക്കുട്ടിയേയും തീ കൊളുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ജോണ്‍സണ്‍ തന്റെ മകന്‍ ജോജി, ഭാര്യ ലിജി, 12 കാരനായ പേരക്കുട്ടി ടെണ്‍ഡുല്‍ക്കര്‍ എന്നിവരെയാണ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. കുടുംബം ഉറങ്ങിക്കിടന്ന സമയത്താണ് ജോണ്‍സണ്‍ …