nctv news pudukkad

nctv news logo
nctv news logo

കോടാലി ഗവ. എല്‍പി സ്‌കൂളിന് വീണ്ടും മികച്ച പിടിഎ അവാര്‍ഡ്

kodaly school

അഞ്ചാം തവണയാണ് ഈ വിദ്യാലയത്തിന് സംസ്ഥാന തലത്തില്‍ പിടിഎ അവാര്‍ഡ് ലഭിക്കുന്നത്. കേരള സ്‌റ്റേറ്റ് പാരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്റെ 2022-23 വര്‍ഷത്തെ മികച്ച ഗവ.എല്‍.പി. സ്‌കൂളിനുള്ള പുരസ്‌കാരമാണ് ഇത്തവണ കോടാലി ജി.എല്‍.പി. സ്‌കൂളിനെ തേടിയെത്തിയത്. വിദ്യാര്‍ഥികളുടെ നന്മയും വിദ്യാഭ്യാസ പുരോഗതിയും വിദ്യാലയത്തിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതും ലക്ഷ്യം വെച്ചുള്ള  കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 2013-14 അധ്യയനവര്‍ഷത്തില്‍ സംസ്ഥാനത്തെ മികച്ച പിടിഎ ക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ  അഞ്ചുലക്ഷം രൂപയുടെ പുരസ്‌കാരം നേടിയിട്ടുള്ള കോടാലി ജി.എല്‍.പി. സ്‌കൂള്‍ 2017-18 വര്‍ഷത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാനത്തെ മികച്ച പി.ടി.എക്കുള്ള മൂന്നാം സ്ഥാനവും നേടിയിരുന്നു. മൂന്നുലക്ഷം രൂപയാണ് അന്ന് പുരസ്‌കാര തുകയായി ലഭിച്ചത്. 2018-19 അധ്യയന വര്‍ഷത്തില്‍ വീണ്ടും സംസ്ഥാനതലത്തില്‍ മികച്ച പി.ടി.എ. ക്കുള്ള  മൂന്നാം സ്ഥാനത്തിന്  ഈ വിദ്യാലയം അര്‍ഹരായി. 2019- 20 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ മികച്ച പി.ടി.എ. ക്കുള്ള ഒന്നാം സ്ഥാനം വീണ്ടും കോടാലി സ്‌കൂളിനെ തേടിയെത്തി. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പാരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്റെ സംസ്ഥാനത്തെ മികച്ച സര്‍ക്കാര്‍ സ്‌കൂള്‍ പിടിഎക്കുള്ള പുരസ്‌കാരത്തിന് കോടാലി ജി.എല്‍.പി. സ്‌കൂള്‍ തെരഞ്ഞടുക്കപ്പെട്ടത്.  

Leave a Comment

Your email address will not be published. Required fields are marked *