സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ പിന്‍ഭാഗത്ത് പുല്ലുകള്‍ വളര്‍ന്ന നിലയില്‍ ആയിരുന്നു. സ്‌റ്റേഷനില്‍ കഴിഞ്ഞ മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതുക്കാട് ട്രയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കോളേജ് എന്‍എസ്എസ് യൂണിറ്റിനെ സമീപിക്കുന്നത്. റെയില്‍വേ സ്‌റ്റേഷന്റെ അടിസ്ഥാന സൗകര്യത്തിന് എല്ലാ പിന്തുണകളും പ്രഖ്യാപിച്ച മുപ്ലിയം ഐസിസിഎസ് കോളേജ് പോളിടെക്‌നിക്ക് എന്‍ എസ്എസ് യൂണിറ്റ് ശുചീകരണ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. എന്‍എസ്എസ് യൂണിറ്റ് അംഗങ്ങള്‍ അവധി ദിനമായ ബുധനാഴ്ച രാവിലെ മുതല്‍ ശുചീകരണം ആരംഭിച്ചു. സ്‌റ്റേഷനിലെ രണ്ട് പ്ലാറ്റ്‌ഫോമുകളും വിദ്യാര്‍ത്ഥികള്‍ വൃത്തിയാക്കിയാണ് മടങ്ങിയത്. സ്‌റ്റേഷന്‍ സൂപ്രണ്ട് കെ.ആര്‍. ജയകുമാര്‍, ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ആര്‍. വിജയകുമാര്‍, എന്‍എസ്എസ് പ്രൊഗ്രാം ഓഫീസര്‍ കെ.എസ.് ശരത്ത് കുമാര്‍, നന്ദകുമാര്‍, ഐസിസിഎസ് കോളേജ് അധ്യാപകരായ ഐസക് എം. തേരാട്ടില്‍, നവ്യ സുരേഷ്, സ്‌നേഹ ജോസ്, നിഥി എസ്. കുമാര്‍, വി.വി. ഷിമ, സി.വി. മധു, മെല്‍ബിന്‍ മൈക്കള്‍, അതുല്‍ അശോക്, ജിഷ്ണുപ്രസാദ് കെ. കുട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നിലവില്‍ ബാംഗ്ലൂര്‍ കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ്സ്, പരശുറാം എക്‌സ്പ്രസ്സ്, ആലപ്പുഴ കണ്ണൂര്‍ എക്‌സ്പ്രസ്സ്, ഗുരുവായൂര്‍ മധുര എക്‌സ്പ്രസ്സ് അടക്കം സ്‌റ്റോപ്പുള്ള എല്ലാ ട്രെയിനുകളിലും എസി കോച്ച് അടക്കം യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വ് ചെയ്യാന്‍ സാധിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പി.ആര്‍. വിജയകുമാര്‍ പറഞ്ഞു.
പുതുക്കാട് റെയില്‍വേ സ്‌റ്റേഷനിലെ രണ്ട് പ്ലാറ്റ്‌ഫോമുകളും മുപ്ലിയം ഐസിസിഎസ് കോളേജിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി
