ജനനീതി സംരക്ഷണവേദിയുടെ സംസ്ഥാനകമ്മിറ്റി ഓഫീസ് മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു
ജനനീതി സംരക്ഷണവേദിയുടെ സംസ്ഥാനകമ്മിറ്റി ഓഫീസ് മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. ആശുപത്രികളിലെ അനാസ്ഥ മൂലം രോഗികള്‍ക്ക് അപകടകരമായ സ്ഥിതിയും മരണവും നേരിടുമ്പോള്‍ ആവശ്യമായ നിയമസഹായങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ജനനീതി സംരക്ഷണവേദി രൂപവല്‍ക്കരിച്ചത്. സാമൂഹികപ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയര്‍പേഴ്സന്‍ എസ്.സുചിത്ര അധ്യക്ഷത വഹിച്ചു. ഡി.സുരേന്ദ്രനാഥ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഞ്ജിത, അജിത്, വി.എ.അജയ്, ശ്രീധരന്‍ കളരിക്കല്‍, കെ.സി.കാര്‍ത്തികേയന്‍, കെ.എം. നസറുദ്ദീന്‍, മുനീറ, പുഷ്പ വേണുഗോപാല്‍, സെക്രട്ടറി അന്നരാജു, മേരി അബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.