nctv news pudukkad

കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂര്‍ ദേശീയ പാതയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും രണ്ട് മക്കളും മരിച്ചു

കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂര്‍ ദേശീയ പാതയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും രണ്ട് മക്കളും മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കാറിലുണ്ടായിരുന്ന ഇരിങ്ങാലക്കുട സ്വദേശി 54 വയസുള്ള ശിവകുമാര്‍, മക്കളായ 23 വയസുള്ള ശരത്, 15 വയസുള്ള സൗരവ് എന്നിവരാണ് മരിച്ചത്. ആംബുലന്‍സിലുണ്ടായിരുന്ന രോഗി ഉഷ, ബന്ധു ശിവദാസ്, െ്രെഡവര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് വരികയായിരുന്നു ശിവദാസും മക്കളും. ആംബുലന്‍സ് തെറ്റായ ദിശയില്‍ കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം.

Leave a Comment

Your email address will not be published. Required fields are marked *