പുത്തൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ താലപ്പൊലി മഹോല്‍സവം മരത്തോമ്പിളി, മനക്കുളങ്ങര, കാരൂര്‍ ദേശക്കാരുടെ നേതൃത്വത്തില്‍ ഈ മാസം 24ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
23ന് വൈകുന്നേരം അഞ്ചിന് ആനച്ചമയ പ്രദര്‍ശനവും പന്തല്ലൂര്‍ തളിര്‍ ശ്രീസരസ്വതി കാവിടി ചിന്ത് സംഘത്തിലെ പെണ്‍കുട്ടികളുടെ ചിന്ത് പാട്ടിന്റെ അരങ്ങേറ്റം, തിരുവാതിരക്കളി എന്നിവയുണ്ടാകും. 24ന് രാവിലേയും ഉച്ചകഴിഞ്ഞും രാത്രിയിലും നടക്കുന്ന എഴുന്നള്ളിപ്പില്‍ ഏഴ് ആനകള്‍ അണിനിരക്കും . തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. ഉച്ചക്ക് കലാമണ്ഡലം ശ്രീജയുടെ ഓട്ടന്‍തുള്ളവും രാത്രിയില്‍ കൊട്ടാരക്കര ശ്രീഭദ്രയുടെ ഭീമസേനന്‍ ബാലെയും അരങ്ങേറും. വിവിധ സമുദായങ്ങളുടെ താലിവരവ്, തട്ടിന്‍മേല്‍കളി എന്നിവയും ഉണ്ടാകും. മേളത്തിന് പെരുവനം സതീശന്‍ മാരാര്‍, പഴുവില്‍ രഘുമാരാര്‍, പെരുവനം പ്രകാശന്‍ മാരാര്‍ …