മറ്റത്തൂര്‍ പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി സഹായ ഉപകരണവിതരണം
മറ്റത്തൂര്‍ പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു. വെള്ളിയാഴ്ച മൂന്നുമുറി പാരിഷ് ഹാളില്‍ രാവിലെ 10 മുതല്‍ 12 വരെയാണ് പരിപാടി. വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം വാക്കര്‍, വീല്‍ചെയര്‍, ഹിയറിങ് എയ്ഡ് എന്നിവയാണ് നല്‍കുന്നത്.
ഉപകരണങ്ങള്‍ ആവശ്യമുള്ള ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പങ്കെടുക്കാം. ക്യാമ്പില്‍ പങ്കെടുക്കുന്ന വയോജനങ്ങള്‍ നിര്‍ബന്ധമായും ആധാര്‍, റേഷന്‍കാര്‍ഡ് എന്നിവയുടെ കോപ്പിയുമായി എത്തണം. ഭിന്നശേഷി വിഭാഗത്തില്‍ പെടുന്നവര്‍ ക്യാമ്പില്‍ ഹാജരാകുമ്പോള്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്.
സി-ഡിറ്റില്‍ താല്‍ക്കാലിക നിയമനം; വാക്ക്-ഇന്‍- ഇന്റര്‍വ്യൂ 24ന്
സി-ഡിറ്റ് നടപ്പാക്കുന്ന പദ്ധതിയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. നെറ്റ്വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍- യോഗ്യത- ബിടെക് / ബി ഇ (സി എസ്/ ഐ ടി)/ എം സി എ. നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേഷനില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. സി സി എന്‍ എ, ആര്‍ എച്ച് സി ഇ, എം എസ് സി ഇ സര്‍ട്ടിഫിക്കേഷനുകള്‍ അഭിലഷണീയം. അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍- യോഗ്യത- ഐ ടി / കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ഓര്‍ ഇലക്ട്രോണിക്‌സ് /ബി സി എ / ബി എസ് സി (സി എസ്) മൂന്നുവര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമ, സിസ്റ്റം അഡ്മിനിസ്‌ട്രേഷനില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. എം സി എസ് ഇ സര്‍ട്ടിഫിക്കേഷന്‍ അഭിലഷണീയം. പ്രായപരിധി 35 വയസ്. ജനുവരി 24ന് രാവിലെ 11 മുതല്‍ തിരുവനന്തപുരത്തെ ചിറ്റേഴം ലാവണ്യ ടവേഴ്‌സിലെ സി-ഡിറ്റ് സ്റ്റഡി സെന്റര്‍, എറണാക്കുളം റീജിയണല്‍ സെന്റര്‍ (കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഡി ബ്ലോക്ക്), കണ്ണൂര്‍ റീജിയണല്‍ സെന്റര്‍ (സൗത്ത് ബസാര്‍, റബ്‌കോ പൗസ്, അഞ്ചാം ഫ്‌ളോര്‍) എന്നിവിടങ്ങളിലായി വാക്-ഇന്‍- ഇന്റര്‍വ്യൂ നടത്തുന്നു. ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, പ്രായം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. ഫോണ്‍ 9895788311. വിവരങ്ങള്‍ക്ക്- www.careers.cdit.org
മെഡിക്കല്‍ ഓഫീസര്‍ താല്‍ക്കാലിക നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം ബി ബി എസ് /ടി സി എം സി രജിസ്‌ട്രേഷന്‍ (പെര്‍മനന്റ്). പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 62 വയസ്. ശമ്പളം 50,000 രൂപ. ജനനതീയതി, യോഗ്യത, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പുകളും ബയോഡാറ്റയും ജനുവരി 24ന് വൈകിട്ട് അഞ്ചിനകം ആരോഗ്യ കേരളം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് www.arogyakeralam.gov.in ഫോണ്‍: 0487 2325824.