വിരമിച്ച തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി തുക ഉടനെ വിതരണം ചെയ്യുക, കൂടുതല്‍ ജോലിക്ക് കൂടുതല്‍ കൂലി നല്‍കുക, ആശ്രിത നിയമനം നടപ്പിലാക്കുക, ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരവുമായി മുന്നോട്ട് പോകാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചു. ആമ്പല്ലൂരില്‍ നടന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ജനറല്‍ മാനേജര്‍ ടോണി തോമസ്, എച്ച് ആര്‍ മാനേജര്‍ ബി.എസ്. അനീഷ്, പേഴ്‌സണല്‍ മാനേജര്‍ ബിജു വെട്ടം എന്നിവരും വിവിധ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് പി.ജി. വാസുദേവന്‍ നായര്‍, ആന്റണി കുറ്റൂക്കാരന്‍, ടി.കെ. സുധീഷ്, ഇ.ഡി. ശ്യാംനാഥ്, എം. കെ. തങ്കപ്പന്‍ എന്നിവരും പങ്കെടുത്തു.
ജനുവരി 19ന് പാലപ്പിള്ളി ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്, മുപ്ലി, കുണ്ടായി എസ്‌റ്റേറ്റ് തൊഴിലാളികള്‍ നടത്തുന്ന പണിമുടക്കിന് മുന്നോടിയായി നടന്ന ചര്‍ച്ച പരാജയപ്പെട്ടു
