നെല്ലായി റെയില്‍വേ സ്‌റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനും നിലവിലെ പ്രശ്‌നങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നതിനും വേണ്ടി ബഹുമാനപ്പെട്ട കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നെല്ലായി റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, വികസന സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കരാര്‍ അടിസ്ഥാനത്തിലുള്ള സ്‌റ്റേഷന്‍ നടത്തിപ്പുകാരന്‍ ജിനീഷ് ജോണിയോടും യാത്രക്കാരോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
നെല്ലായി റെയില്‍വേ സ്‌റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനുവേണ്ടി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു
