nctv news pudukkad

മുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 104-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ പി.പി. ടെസ്സി, സീനിയര്‍ അധ്യാപകരായ ടി.എഫ്. റോസിലി, എന്‍.എ. ബീനാദാസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജനപ്രതിനിധികളായ ടി.ജി. അശോകന്‍, റോസിലി തോമസ്, ഹേമലത നന്ദകുമാര്‍, പുഷ്പാകരന്‍ ഒറ്റാലി, സ്‌കൂള്‍ പ്രധാനാധ്യാപിക എം.വി. ഉഷ, പിടിഎ പ്രസിഡന്റ് സി.കെ. സന്ദീപ്കുമാര്‍, എംപിടിഎ പ്രസിഡന്റ് റീന റെക്‌സിന്‍, എസ്എംസി ചെയര്‍മാന്‍ ടി.ആര്‍. സുരേഷ്ബാബു, ഒഎസ്എ ചെയര്‍മാന്‍ കെ.എന്‍. ജയപ്രകാശ്, പിടിഎ വൈസ് പ്രസിഡന്റ് ടി.ജി. ശ്രീജിത്ത്, എച്ച്എസ്എസ് സീനിയര്‍ അധ്യാപിക കെ.എ. കുഞ്ഞുമോള്‍, സ്റ്റാഫ് സെക്രട്ടറി ബിജി സുരേന്ദ്രന്‍, സീനിയര്‍ അധ്യാപിക എ.കെ. അമൃതപ്രിയ, എച്ച് എസ് എസ് സ്റ്റാഫ് സെക്രട്ടറി വി.പി. ദേവസി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി.

Leave a Comment

Your email address will not be published. Required fields are marked *