nctv news pudukkad

nctv news logo
nctv news logo

മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി മോനൊടി റോഡിലുള്ള കലുങ്കുപാലങ്ങള്‍ പുനര്‍ നിര്‍മിക്കണമെന്ന് ആവശ്യമുയരുന്നു

സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങള്‍ ദിനം പ്രതി കടന്നുപോകുന്ന ഈ റോഡിലെ കലുങ്കുപാലങ്ങള്‍ മിക്കതും കാലപ്പഴക്കം മൂലം ദുര്‍ബലമായിട്ടുണ്ട്. കോടാലി വെള്ളിക്കുളങ്ങര റോഡില്‍ ഗതാഗത നിയന്ത്രണമുണ്ടാകുമ്പോള്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതും കടമ്പോട്, മാങ്കുറ്റിപ്പാടം വഴിയാണ്. മാങ്കുറ്റിപ്പാടം മുതല്‍ കടമ്പോട് പുളിന്തറ വരെയുള്ള ഭാഗത്താണ്‌ചെറിയ കലുങ്കുപാലങ്ങളുള്ളത്. ഇവയില്‍ പലതിനും നാല്‍പ്പതുവര്‍ഷത്തോളം പഴക്കമുണ്ട്. പാലങ്ങളുടെ ഇരുവശത്തുമായി നിര്‍മിച്ചിട്ടുള്ള കരിങ്കല്‍ കെട്ട് ഇടിഞ്ഞ് നാശോന്മുഖമായ അവസ്ഥയിലാണ്. റോഡിന്റെ വീതിക്കനുസരിച്ച് പുനര്‍നിര്‍മ്മിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *