എസിപി ടി.എസ്. സിനോജിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍
ഗുരുവായൂര്‍ എസിപി ടി.എസ്. സിനോജിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചു. പുതുക്കാട് വെണ്ടോര്‍ ചുങ്കം സ്വദേശിയാണ് സിനോജ്.
ഗുരുവായൂര്‍ എസിപി ടി.എസ്. സിനോജിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചു. പുതുക്കാട് വെണ്ടോര്‍ ചുങ്കം സ്വദേശിയാണ് സിനോജ്.
ഇത്തവണത്തെ ഗജദിന ആഘോഷങ്ങള്‍ ഒഴിവാക്കി കൂട്ടുകൊമ്പന്മാര് എലിഫന്റ് വെല്‍ഫെയര്‍ ഫോറം 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിന് കൈമാറി. കൂട്ടുകൊമ്പന്മാര് എലിഫെന്റ് വെല്‍ഫയര്‍ ഫോറം സംഘടനാ പ്രതിനിധികളായ പി.എസ്. ജിഷ്ണു, സുജിത് തിരിയാട്ട്, കെ.ബി. അഭിഷേക്, നന്ദകുമാര്‍ എടവന, അവിന് കൃഷ്ണ, ആനഗവേഷകന്‍ മാര്‍ഷല്‍ സി. രാധാകൃഷ്ണന് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. രണ്ടാം ഘട്ടമായി സംഘടന വയനാട്ടിലെ തന്നെ ആദിവാസി ഊരുകളിലെ ഇരുന്നൂറ്റിയമ്പത് കുടുംബങ്ങളിലേക്ക് സഹായം എത്തിക്കാനും പദ്ധതിയുണ്ടെന്ന് ഭാരവാഹികള്‍ …
ലോകഗജദിനത്തില്‍ വയനാടിന് കൈത്താങ്ങായി കൂട്ടുകൊമ്പന്മാര് ആനപ്രേമി സംഘടന Read More »
10 വോട്ടുകൾ നേടിയാണ് ഭാഗ്യവതി വിജയിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് കെ. രാജേശ്വരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് സ്വപ്ന, പഞ്ചായത്ത് സെക്രട്ടറി പി.ബി. സുഭാഷ്, ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ചടങ്ങില്‍ പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. സി പി എം കൊടകര ഏരിയ കമ്മിറ്റി സെക്രട്ടറി പി.കെ. ശിവരാമന്, കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അല്‍ജോ പുളിക്കന്‍, വിവിധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായി. പതിമൂന്നു ലക്ഷത്തി അയ്യായിരത്തി എഴുന്നൂറ് രൂപയുടെ ചെക്കുകളാണ് കൈമാറിയത്. വേലൂപ്പാടം ഗാലക്സി ക്ലബ്, 1,32,700 രൂപ. നന്തിക്കര വിന്‍കോസ്റ്റ് ഫിനാന്‍സ് 50,000, ചിറ്റിശ്ശേരി മോസ്കോ ക്ലബ് 50,000, പറപ്പൂക്കര തെക്കും പുറം, ഷീബ ആന്‍ഡ്രൂസ് …
എട്ടാം ക്ലാസില്‍ ഇത്തവണ മുതല്‍ ഓള്‍പാസ് ഇല്ല. ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കും. അടുത്ത വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് കൊണ്ടുവരും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്കും നിര്‍ബന്ധമാക്കും. 2026-2027 വര്‍ഷത്തില്‍ മിനിമം മാര്‍ക്ക് പത്താം ക്ലാസിലും നടപ്പിലാക്കും. വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് മന്ത്രിസഭ യോഗത്തിലെ ഈ തീരുമാനം. വാരിക്കോരി മാര്‍ക്ക് നല്‍കുന്നുവെന്നും എല്ലാവര്ക്കും എപ്ലസ് നല്‍കുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നുമെന്നുമുള്ള ആക്ഷേപം വ്യാപകമായി …
കടമ്പോട് ആനന്ദകലാ സമിതി വായനശാല പരിസരത്ത് നടന്ന പരിപാടി മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വയോജന ക്ലബ്ബ് പ്രസിഡന്റ് പീയൂസ് സിറിയക് അധ്യക്ഷത വഹിച്ചു. അന്തര്‍ദ്ദേശീയ മാസ്റ്റേഴ്സ് മീറ്റില്‍ സ്വര്‍ണമെഡല്‍ നേടിയ ഉഷ മാണിയെ ചടങ്ങില്‍ ആദരിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്, ഗ്രാമപഞ്ചായത്തംഗം സുമിത ഗിരി, വയോജന ക്ലബ് പഞ്ചായത്ത് തല സെക്രട്ടറി എ.കെ. രാജന്, വയോജന ക്ലബ് രക്ഷാധികാരി ഒ.പി. ജോണി, സെക്രട്ടറി ടി.ഡി. …
ഇരിങ്ങാലക്കുട എക്സൈസ് സിവില്‍ ഓഫീസര്‍ പി.എം. ജദീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അധ്യാപികയായ ടെസ്സി ചെറിയാന് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിവിരുദ്ധ സന്ദേശം നല്കി. ലഹരിവിരുദ്ധ ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. അധ്യാപകരായ ഒ.എ. ഫ്രാന്‍സിന്, ജൂബി മാത്യു, കെ.ആര്. ശ്രുതി, എ.പി. സരിത എന്നിവര്‍ സന്നിഹിതരായി.
കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡേവീസ് ചെങ്ങിനിയാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.എല്‍. ജോയി അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ നടന്ന ബോധവത്കരണ സെമിനാര്‍ ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് സിവില്‍ എക്സൈസ് ഓഫീസര്‍ പി.എം. ജാദിര്‍ നയിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ കെ. കരുണ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫിനാന്‍സ് ഓഫീസര്‍ ഫാ. ആന്റോ വട്ടോലി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. ജയകുമാര്‍, എന്‍എസ്എസ് പ്രോഗ്രാം കോഡിനേറ്റര്‍ രശ്മി രാജന്, സ്റ്റുഡന്റ് സെക്രട്ടറി ആര്യനന്ദ എന്നിവര്‍ …
പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 17ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ദിനാചാരണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്യും. കര്‍ഷകദിനത്തില്‍ വിതരണം ചെയ്യുന്ന അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ കര്‍ഷകരില്‍ നിന്ന് ക്ഷണിക്കുന്നു. മികച്ച ജൈവ കര്ഷകന്, മികച്ച വനിതാ കര്‍ഷക, മികച്ച കര്‍ഷക വിദ്യാര്‍ഥി, മികച്ച മുതിര്‍ന്ന/ കര്ഷകന്, മികച്ച എസ്സി/ എസ്ടി ഭാഗം കര്ഷകന്, മികച്ച നെല്‍ കര്ഷകന്, മികച്ച സമ്മിശ്ര കര്ഷകന്, മികച്ച പാടശേഖരസമിതി, മികച്ച കര്‍ഷക …
പുതുക്കാട് മാട്ടുമലയില്‍ ഭൂ ഭവന രഹിതരായ ലൈഫ് ഗുണഭോക്താക്കള്‍ക്കായി ഫ്ളാറ്റ് സമുച്ചയം ഒരുക്കുമെന്ന് കെ.കെ. രാമചന്ദ്രന് എംഎല്‍എ അറിയിച്ചു. ഹൗസിങ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള മാട്ടുമലയിലെ 53 സെന്റ് സ്ഥലത്തു മണ്ഡലത്തിലെ ഏട്ട് ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്ത കുടുംബങ്ങള്‍ക്കായി ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി കെ.കെ. രാമചന്ദ്രന് എംഎല്‍എ യുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒരു യോഗം കൊടകര ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കൊടകര ബ്ലോക്ക് …
അപകടങ്ങള്‍ പതിവായ പുതുക്കാട് ജംഗ്ഷനില്‍ ഉയരം കൂടിയ അടിപ്പാത നിര്‍മ്മാണത്തിന് ദേശീയപാത അതോറിറ്റിയുടെ പ്രാഥമിക അനുമതി ആയതായും ഇതിനായി വിപുലമായ എസ്റ്റിമേറ്റ് സമര്‍പ്പിക്കുമെന്നും എന്‍എച്ച്എഐ പ്രൊജക്റ്റ് ഡയറക്ടര്‍ അന്‍സില്‍ ഹസന് അറിയിച്ചതായി കെ.കെ. രാമചന്ദ്രന് എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെയും മുന്‍ എംപി യുടെയും ദേശീയപാത അധികൃതരുടെയും ജില്ലാ ഭരണകൂടത്തിന്റെയും സാന്നിധ്യത്തില്‍ നടത്തിയ പരിശോധനകളുടെയും വിവിധ യോഗങ്ങളുടെയും തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അപകട സാധ്യത കൂടിയ പുതുക്കാട് ജംഗ്ഷനെ റെഡ് സോണില്‍ ഉള്‍പ്പെടുത്തുകയും മേല്‍പ്പാല നിര്‍മ്മാണത്തിന് നിര്‍ദ്ദേശിക്കുകയുമാണ് ചെയ്തത്. ഇതിന്റെ …
കുണ്ടുകടവ്, എസ്എന്‍പുരം, ആറ്റപ്പിള്ളി, തെക്കേ നന്തിപുലം എന്നിവിടങ്ങളിലാണ് മിന്നല്‍ചുഴലിയുടെ പ്രഹരമുണ്ടായത്. പതിനൊന്ന് വീടുകളിലും ഒരു കാറിലേക്കും മരങ്ങള്‍ കടപുഴകി വീണു. പ്രദേശത്തെ കാര്‍ഷികവിളകള്‍ക്കും പരക്കെ നാശനഷ്ടം. (വിഒ സെബി) ഞായറാഴ്ച രാവിലെ എട്ടു മണിയോടെ ആണ് കാറ്റ് വീശിയത്. പയ്യപ്പിള്ളി രാജുവിന്റെ വീടിന്റെ മുകളിലേക്ക് മാവ് കടപുഴകി വീണു. മരം വീണ് താനത്തുപറമ്പില്‍ കൃഷ്ണന് ഭാര്യ വിശാലാക്ഷിയുടെ വീടിന്റെ ട്രസ് ഷീറ്റിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. പുളിക്കപ്പറമ്പില്‍ കുട്ടന്റെ വീടിനോട് ചേര്‍ന്ന് വന്‍ തേക്ക് മരം ആണ് …
ചെങ്ങാലൂരില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപകനാശനഷ്ടം Read More »
കൊടകര ജി എല്‍ പി സ്കൂളില്‍ രാവിലെ 9 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് ക്യാമ്പ്. പരിശോധനക്ക് എത്തുന്നവര്‍ കോവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് സംഘാടര്‍ അറിയിച്ചു. ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ പി.രാധാകൃഷ്ണന്, കെ.കെ. വെങ്കിടാചലം, അനില്‍ വടക്കേടത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ബികെഎംയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദന് പള്ളിക്കാപ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ല പ്രസിഡന്റ് സി.സി. മുകുന്ദന് എംഎല്‍എ അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലയില്‍ ഇരുപതിലധികം സ്ഥലങ്ങളില്‍ തരിശ് നില കൃഷി തുടങ്ങി കഴിഞ്ഞെന്നും എല്ലാമണ്ഡലം കമ്മിറ്റികളും കൃഷി വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുവെന്നും ജില്ലാ സെക്രട്ടറി വിശദീകരിച്ചു. ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണന് ക്യാമ്പയിന് വിശദീകരിച്ചു. വി.എസ്. പ്രിന്‍സ്, രജനി കരുണാകരന്, രാജേഷ് കണിയാംപറമ്പില്‍, കെ.കെ ഇന്ദു ലാല്‍, പി.എസ്. ജയന്, കെ.എസ.് തങ്കപ്പന്, പി.എസ്. ബാബു തുടങ്ങിയവര്‍ …
2018-19 വര്‍ഷത്തില്‍ മണ്ഡലം ആസ്തിവികസന ഫണ്ടില്‍ നിന്നും 81 ലക്ഷം രൂപ കെട്ടിട നിര്‍മ്മാണം രണ്ടാം ഘട്ടത്തിനായി അനുവദിച്ചുവെങ്കിലും കിഫ്ബി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച തിനുശേഷം നിര്‍മ്മാണ ചുമതല യുണ്ടായിരുന്ന കൈറ്റ്, തുടര്‍ നിര്‍മ്മാണം ചെയ്യാന്‍ കഴിയില്ല എന്ന് കിഫ്ബിയെ അറിയിക്കുകയും കിഫ്ബി തുക സര്‍ക്കാരിലേക്ക് തിരിച്ചടക്കുകയുമായിരുന്നു. ആസ്തിവികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ച് ബാക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.കെ. രാമചന്ദ്രന് എംഎല്‍എ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് കത്ത് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് …
ഫാദര്‍ പോള്‍ തേക്കാനത്ത് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. പള്ളി വികാരി ഫാ. ജെയ്സണ്‍, കമ്മിറ്റി ഭാരവാഹികളായ ഈനാശു മഞ്ഞളി, ബാബു കീഴ്ത്താണിക്കല്, ജെയ്സണ്‍ മഞ്ഞളി, ഡേവീസ് ചാമക്കാല, ഷാജി അന്തിക്കാടന്‍, കൈക്കാരന്മരായ ഷോബന്‍ പട്ടേരി, പോള്‍ തോട്ടാന്‍, റാഫി പനംകുളത്തുക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി. ഈ മാസം 28നാണ് തിരുനാള്‍ നടക്കുന്നത്. തിരുനാള്‍ദിനത്തില്‍ രാവിലെ 10ന് ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് ഊട്ടുനേര്‍ച്ചയും ഉണ്ടായിരിക്കും.
കേരള കര്‍ഷകസംഘം കൊടകര ഏരിയ കമ്മിറ്റി ട്രഷറര്‍ എം.പി. സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.എസ്. രഞ്ജിത്ത് അധ്യക്ഷനായി. സിപിഎം മറ്റത്തൂര്‍ ലോക്കല്‍ സെക്രട്ടറി സി.വി. രവി, മേഖലാ സെക്രട്ടറി പി.എസ്. പ്രശാന്ത്, മേഖല ട്രഷറര്‍ പി.സി. അജയ്ഘോഷ്, വൈസ് പ്രസിഡന്റ് ഗോപി കുണ്ടനി എന്നിവര്‍ പ്രസംഗിച്ചു. വന്യജീവി ആക്രമണം മൂലം കൃഷിനാശം സംഭവിക്കുന്ന കൃഷിക്കാര്‍ക്ക് ധനസഹായം അനുവദിക്കണമെന്നും വന്യജീവി ആക്രമണം തടയാന്‍ നടപടിയുണ്ടാകണമെന്നും പ്രമേയം മുഖേന കണ്വെന്ഷന് ആവശ്യപ്പെട്ടു.
അളഗപ്പനഗര്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ താമസിക്കുന്ന പറാപറമ്പത്ത് സുരേഷിന്റെ വീടിനു മുകളിലേക്കാണ് തൊട്ടടുത്ത പറമ്പില്‍ നിന്നിരുന്ന തെങ്ങ് വീണത്. ചൊവ്വാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. വീടിന് കേടുപാടുകള്‍ സംഭവിച്ചു. വാര്‍ഡ് അംഗം പി.കെ. ശേഖരന് സ്ഥലത്തെത്തിയിരുന്നു.
ഉഷപൂജ, ഗണപതിഹോമം, രുദ്രാഭിഷേകം, ഉച്ചപൂജ എന്നിവ നടന്നു. വൈകിട്ട് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, ഭഗവത്സേവ എന്നിവയും ഉണ്ടായിരുന്നു. അന്നദാനവും ഒരുക്കിയിരുന്നു.