കടമ്പോട് ആനന്ദകലാസമിതി വായനശാലയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചെസ് പരിശീലന പരിപാടി സംഘടിപ്പിച്ചു
മറ്റത്തൂര്‍ പഞ്ചായത്ത് അംഗം കെ.എസ്. സൂരജ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ. വി. ഷൈജു അധ്യക്ഷത വഹിച്ചു. ചെസ് താരവും പരിശീലകനുമായ എ.എല്‍. പോള്‍ നേതൃത്വം നല്‍കി. സെക്രട്ടറി പി.എസ്. അംബുജാക്ഷന്‍, പി.എസ്. സുരേന്ദ്രന്‍, ഗോപി തച്ചനാടന്‍, കെ.ആര്‍. ശിവശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു